കേരളീയ ജ്യോതിഷത്തിന് നിര്‍ണായകമായ സംഭാവനയുമായി ഡോ.കുടമാളൂര്‍ ശര്‍മയുടെ പുതിയ ഗ്രന്ഥം
അഭിവന്ദ്യനായ ശ്രീ ഡോ. കുടമാളൂർ ശർമാജിയുടെ പുതിയ പുസ്തകമായ ആധുനിക ജ്യോതിഷം ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ജ്യോതിഷം ഒരു അന്ധവിശ്വാസം എന്ന കാഴ്ചപ്പാടാണ് പൊതുവേ ഉള്ളത്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രവുമായും പ്രപഞ്ചഗോളങ്ങളുടെ കോസ്മിക് ശക്തി ഉൾപ്പെടുന്ന ഫിസിക്സുമായോ ജ്യോതിഷ ശാസ്ത്രത്തെ ബന്ധപ്പെടുത്തി ഒരു പഠനം നടത്താൻ മലയാളത്തിൽ ഇന്നുവരെ ആരും തയ്യാറായിട്ടില്ല. സഹസ്രാബ്ധങ്ങൾക്ക് മുമ്പ ഭാരതീയ ആചാര്യർ ആകാശഗോളങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് അവയുടെ കോസ്മിക് രശ്മികൾ മനുഷ്യശരീരത്തിലും മനസിലും സൃഷ്ടിക്കുന്ന വിന്യാസങ്ങളുടെ ഫലമാണ് മനുഷ്യജീവിതം എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ജ്യോതിഷം കെകാര്യം ചെയ്യുന്ന ജ്യോതിഷികൾക്ക് ഈ ശാസ്ത്രത്തിലെ യുക്തിയെ അറിയാൻ സാധിക്കുന്നില്ല. അവർ കേവലം ചില ശ്ലോകങ്ങൾ മാത്രം പഠിച്ചുവച്ച് ജ്യോതിഷത്തെ ഉദരപൂരണത്തിന് ഉപയോഗിക്കുന്നു എന്നു മാത്രം. ഈ നിർണായകമായ കാലഘട്ടത്തിലേക്കാണ് ശ്രീ കുടമാളൂർ ശർമാജിയുടെ ആധുനിക ജ്യോതിഷപഠനം എത്തുന്നത്. ഇന്ന് ജ്യോതിഷത്തിൽ വിദ്യാഭ്യാസത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ പറയുമ്പോൾ കേവലം നാലു ജോലികളുടെ പരാമർശമേ നടത്താൻ കഴിയുകയുള്ളൂ. ബ്രാഹ്മണൻ, ക്ഷത്രിയൻ, വെശ്യൻ ,ശൂദ്രൻ ഇവരുടെ കർമങ്ങളെ മാത്രം പറയുമ്പോൾ ഇന്ന് ലോകം ആകെ മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിൽ തന്നെ നിരവധി ഉൾപ്പിരിവുകൾ സംഭവിച്ചിരിക്കുന്നു. മനുഷ്യന്‍റെ കരിയറിൽ നിരവധി മേഖലകളിൽ വളരെയധികം ജോലിസാധ്യതകൾ ഉടലെടുത്തിരിക്കുന്നു. ഇതൊന്നും വ്യക്തമായി പറയാൻ പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങൾ കൊണ്ട് സാധ്യമാവുകയില്ല. അവിടെ ആശയക്കുഴപ്പത്തിലാവുന്ന ജ്യോതിഷി പലപ്പോഴും ജാതകന്‍റെ മുന്നിൽ പതറുന്നു. ഇവിടെയാണ് ജ്യോതിഷം അപ്ഡേറ്റ് ചെയ്യപ്പെടേണ്ട നിർണായകമായ അവസ്ഥ സംജാതമായിരിക്കുന്നത്. മാത്രമല്ല, കേരളീയ ജ്യോതിഷത്തിൽ ഇന്ദ്രൻ, വരുണൻ, രുദ്രൻ എന്നിവരെ കുറിച്ച് യാതൊരു പരാമർശവുമില്ല. ഈ ഗ്രഹങ്ങളെ ആധുനിക ലോക ജ്യോതിഷം ഏറ്റെടുത്തിരിക്കുന്നു. ഇൗ ഗ്രഹങ്ങളുടെ കോസ്മിക് രശ്മികൾക്ക് മനുഷ്യരിൽ ഒന്നും പ്രവർത്തിക്കാനില്ലെന്നാണോ കേരളീയ ജ്യോതിഷം പറയുന്നത്. ചുരുങ്ങിയപക്ഷം ലോക ജ്യോതിഷം ഈ നിർണായകമായ ഗ്രഹങ്ങളെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് കേരളത്തിലെ ജ്യോതിഷികൾക്കും ജ്യോതിഷകുതുകികൾക്കും അറിയാൻ തീർച്ചയായും താൽപര്യമുണ്ടാകും.
കേരളത്തിലെ പ്രമുഖ ജ്യോതിഷികളിൽ അഗ്രഗണനീയനായ ഡോ. കുടമാളൂർ ശർമ ജ്യോതിഷ താന്ത്രിക മാന്ത്രിക മണ്ധലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മേൽശാന്തിയായ ഇദ്ദേഹം താന്ത്രിക മാന്ത്രിക ജ്യോതിഷ മേഖലകളിൽ ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. അതിന്റെ ആദരസൂചകമായി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തി. ബ്രിട്ടീഷ് സർക്കാർ അവരുടെ പരമോന്നത പുരസ്കാരമായ സർ പദവി നൽകി ഇദ്ദേഹത്തെ ആദരിച്ചത് ഭാരതീയ ജ്യോതിഷത്തിന് ഏറ്റവും വലിയ ബഹുമതിയാണ്. കൂടാതെ ജ്യോതിഷ ഗവേഷണത്തിൽ പിഎച്ചഡി നേടി ഡോക്ടറേറ്റ് ബിരുദവും കരഗതമാക്കാൻ ഈ ജ്യോതിഷസാമ്രാട്ടിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ അസ്ട്രോളജി പ്രാഗ്രാമുകൾ അവതരിപ്പിച്ച് ജനപ്രീതി നേടിയ ഇദ്ദേഹം രത്നശാസ്ത്രം, സാമുദ്രിക ശാസ്ത്രം, യന്ത്രശാസ്ത്രം തുടങ്ങി പ്രാചീനമായ ഭാരതീയ മാന്ത്രിക താന്ത്രിക മേഖലകളിൽ അദ്വിതീയമായ അറിവ് സമാഹരിച്ചിട്ടുണ്ട്.
കുടമാളൂര്‍ ശര്‍മയുടെ വിലാസം
കുടമാളൂർ ജ്യോതിഷാലയം,
കുടമാളൂർ.പി.ഒ, 686017
കോട്ടയം ജില്ല.
ജവ: 9495939363
No comments:
Post a Comment