Friday, 1 July 2022

മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍

 

മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിനോദ് നാരായണന്‍ എഴുതിയ മന്ദാരയക്ഷി എന്ന നോവലാണ് വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഈ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. നൈന ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മലയാളത്തില്‍ ഇതുവരെ രചിക്കപ്പെട്ട മാന്ത്രിക നോവലുകളുടെ പ്രധാനരചയിതാക്കളായ ഏറ്റുമാനൂര്‍ ശിവകുമാര്‍, പിവി തമ്പി, കോട്ടയം പുഷ്പനാഥ് തുടങ്ങിയവര്‍ അവലംബിച്ച രചനാരരീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ മാന്ത്രികനോവല്‍ രചനയുടെ ശൈലി അവലംബിച്ചുകൊണ്ടാണ് വിനോദ് നാരായണന്‍ മന്ദാരയക്ഷി എന്ന നോവല്‍ രചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ നിഗൂഢമായ ആഭിചാര തന്ത്രങ്ങളെ സമര്‍ത്ഥമായി കൂട്ടിയിണക്കിക്കൊണ്ട് സമകാലിക ജീവിതമനസുകളിലേക്ക് ആഭിചാര മാന്ത്രിക തത്വങ്ങളുടെ സൈക്കോളജി എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ശ്രീ വിനോദ് നാരായണന്‍ ഈ നോവലിലൂടെ.
നോവലിസ്റ്റ് :വിനോദ് നാരായണന്‍

സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്റേദയും മൂര്ത്തിുയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

No comments:

Post a Comment