സെക്സ് റോബോട്ടുകള്‍ ലോകം കീഴടക്കുമോ?

 

സെക്സ് റോബോട്ടുകള്‍ ലോകം കീഴടക്കുമോ?

നിങ്ങള്‍ പറയുന്നത് എല്ലാം അനുസരിക്കുന്ന, നിങ്ങളെ ചോദ്യം ചെയ്യാത്ത അതിസുന്ദരിയായ ഒരു ഭാര്യയെ നിങ്ങള്‍ക്കു വേണോ. നിങ്ങളുടെ എല്ലാത്തരത്തിലുമുള്ള ലൈംഗികാവശ്യങ്ങളും ചൂടേറിയ വൈകാരികതയോടെ നിര്‍വഹിക്കുകയും നിങ്ങളുടെ വീട്ടുജോലികളെല്ലാം കൃത്യമായി ചെയ്യുന്നതുമായ ഒരു ഭാര്യ സ്വപ്നത്തില്‍ മാത്രമല്ല, ഇപ്പോള്‍ അതു സാധ്യമായിരിക്കുന്നു. അതുപോലെ സ്ത്രീകള്‍ പലരും മനസില്‍ സ്വന്തം ഭര്‍ത്താവിനോടുള്ള അതൃപ്തി കൊണ്ടുനടക്കുന്നവരാണ്. തന്‍റെ ഭര്‍ത്താവ് പോര എന്ന് അഭിപ്രായമുള്ള സ്ത്രീകള്‍ക്കും ഒരു ചൂടന്‍ വാര്‍ത്തയാണിത്. 

സമീപകാലം വരെ അത്ഭുതമായിരുന്നു ഒരു മനുഷ്യന്‍റെ വലുപ്പമുള്ള സെക്സ് ഡോളുകള്‍. പക്ഷേ അവ തിരിച്ചു പ്രതികരിക്കാത്ത നിര്‍ജീവമായ പാവകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത് വൈകാരികമായി പ്രതികരിക്കുന്ന സെക്സ് റോബോട്ടുകളാണ്. ഒരു പ്രണയിനിയെപോലെ ഒരു കാമുകനെപോലെ തിരിച്ചും സ്നേഹിക്കുന്ന റോബോട്ടുകള്‍. ആലിബാബ പോലുള്ള സൈറ്റുകളില്‍ ലഭ്യമായ ഇത്തരം സെക്സ് റോബോട്ടുകള്‍ക്ക് 2500 യുഎസ് ഡോളര്‍ മുതലാണ് വിലയിട്ടിരിക്കുന്നത്. 

സംസാരിക്കാനും ചുണ്ടുകള്‍ ചലിപ്പിക്കാനും കണ്ണുകള്‍ അടയ്‌ക്കാനും തുറക്കാനുമെല്ലാം കഴിവുള്ള ഇത്തരം സെക്‌സോബോട്ടുകള്‍ സാമൂഹിക ഘടനയ്‌ക്ക്‌ തന്നെ വെല്ലുവിളിയാകുമെന്ന ഭീതിയാണ്‌ ഇപ്പോള്‍ ഉടലെടുക്കുന്നത്‌. 

2013ല്‍ ഇറങ്ങിയ ഹെര്‍ എന്ന ഇംഗ്ലീഷ്‌ സിനിമ കൈകാര്യം ചെയ്‌ത വിഷയം അക്കാലത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്‌. ആമസോണിന്റെ അലക്‌സ പോലെ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റുമായി പ്രണയത്തിലാകുന്ന ഒരാളുടെ കഥയാണ്‌ ചിത്രം പങ്കുവച്ചത്‌. ഇത്തരം സയന്‍സ്‌ ഫിക്ഷന്‍ സിനിമകള്‍ യഥാര്‍ഥ ജീവിതത്തിലേക്ക്‌ പകര്‍ന്നാടുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നതും. യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിനപ്പുറം അവ നമ്മളെ സ്വാധീനിക്കുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള അന്തരം കുറയുമെന്നും മനുഷ്യരുടെ സ്ഥാനം പതിയെ റോബോട്ടുകള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല എന്നുമാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.


പുസ്‌തകങ്ങളിലും സിനിമകളിലും മാത്രം കണ്ടുശീലിച്ച ഇത്തരം അസാധാരണ ബന്ധങ്ങള്‍ യഥാര്‍ഥ ജീവിതത്തിലേക്ക്‌ വരുമ്പോള്‍ അത്‌ എത്രത്തോളം മനുഷ്യനെ ബാധിക്കുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. തന്റെ കൂടെയുള്ള റോബോട്ട്‌ എത്ര യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറിയാലും പ്രോഗ്രാം ചെയ്‌തു വച്ചിരിക്കുന്ന വെറും യന്ത്രങ്ങള്‍ മാത്രമാണത്‌. ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍ 2.0 എന്ന സിനിമയിലേതു പോലെ ഏതെങ്കിലും സമയത്ത്‌ അതിന്റെ കോഡിങ്ങിലോ നിര്‍ദേശങ്ങളിലോ മാറ്റം വന്നാല്‍ അവ പ്രതികരിക്കുന്നത്‌ മനുഷ്യന്‍ കരുതുന്നതു പോലെയുമാവില്ല.

പ്രായമായവര്‍, സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ട്‌ കഴിയുന്നവര്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, പങ്കാളികളില്ലാത്തവര്‍, അവിഹിത ബന്ധത്തിന്‌ താത്‌പര്യമില്ലാത്തവര്‍, സാമൂഹികമായ ആശങ്കയുള്ളവര്‍, ശീഘ്രസ്‌ഖലനം പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ സ്വാഭാവിക ലൈംഗികത ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇങ്ങനെയുള്ളവര്‍ക്ക്‌ സെക്‌സോബോട്ടുകള്‍ പ്രയോജനപ്പെട്ടേക്കാം. 

റോബോട്ടുകള്‍ മനുഷ്യന്‌ പകരക്കാരാകാന്‍ ശ്രമിക്കുന്നതും അവകൊണ്ടുണ്ടാകുന്ന പൊല്ലാപ്പുകളും പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ സയന്‍സ്‌ ഫിക്ഷന്‍ സിനിമകളിലേതു പോലെ മനുഷ്യന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കു വരെ റോബോട്ടുകള്‍ ഇറങ്ങി കഴിഞ്ഞു. സെക്‌സ്‌ റോബോട്ടുകള്‍ അഥവാ സെക്‌സോബോട്ടുകള്‍ എന്നറിയപ്പെടുന്ന ഇവ പല ചോദ്യങ്ങളും സമൂഹത്തില്‍ ഉന്നയിക്കുന്നുണ്ട്‌. മനുഷ്യനുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സ്‌പര്‍ശനത്തിനും ചലനങ്ങള്‍ക്കും അനുസരിച്ച്‌ പ്രതികരിക്കാനും കഴിവുള്ള സെക്‌സോബോട്ടുകള്‍ വരെ ഇന്ന്‌ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ പോലെ ക്രിത്രിമ വൈകാരിക അടുപ്പമുള്ള സെക്‌സ്‌ ഡോളുകളും ഉണ്ട്‌.

സംസാരിക്കാനും ചുണ്ടുകള്‍ ചലിപ്പിക്കാനും കണ്ണുകള്‍ അടയ്‌ക്കാനും തുറക്കാനുമെല്ലാം കഴിവുള്ള ഇത്തരം സെക്‌സോബോട്ടുകള്‍ സാമൂഹിക ഘടനയ്‌ക്ക്‌ തന്നെ വെല്ലുവിളിയാകുമെന്ന ഭീതിയാണ്‌ ഇപ്പോള്‍ ഉടലെടുക്കുന്നത്‌. പല രാജ്യങ്ങളിലും പ്രചാരം നേടുന്ന ഇത്തരം റോബോട്ടുകളുടെ വരുംവരായ്‌കകളെക്കുറിച്ച്‌ പഠിച്ച്‌ നിയമ നിര്‍മാണം നടത്തണമെന്നാണ്‌ ലോകമെമ്പാടുമുള്ള നിയമ വിദഗ്‌ദര്‍ ആവശ്യപ്പെടുന്നത്‌. കാരണം, പൊതുവിപണിയില്‍ ഇവ വരുന്നതിനു മുന്‍പ്‌ സെക്‌സ്‌ റോബോട്ടുകളുടെ ഉപയോഗം വ്യക്തികള്‍ക്ക്‌ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്നും, അവയുടെ ഉപയോഗം സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പഠനം നടന്നിട്ടില്ലെന്നും വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നു.


ലൈംഗികത മനുഷ്യന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്‌ പല തരത്തിലാണ്‌. വ്യക്തിബന്ധങ്ങള്‍ക്ക്‌ വൈകാരിക അടുപ്പം കൂടി നല്‍കാന്‍ പലപ്പോഴും ഇവ സഹായകമാണ്‌. അങ്ങനെയുള്ളപ്പോള്‍ ഒരു യന്ത്രത്തിന്‌ മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാനാവുമോ? മനുഷ്യന്‌ മറ്റൊരാളുമായി തോന്നുന്ന സ്വാഭാവിക ആകര്‍ഷണവും അടുപ്പവും ഒരു യന്ത്രവുമായി സാധ്യമാകുമോ? നിര്‍മിത ബുദ്ധിയെ ഏതു തരത്തിലാണ്‌ സെക്‌സോബോട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ ? ഇവയ്‌ക്ക്‌ മനുഷ്യന്റെ വികാരങ്ങളെ തിരിച്ചറിയാനാവുമോ ? എന്നു തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ക്ക്‌ ഇനിയും ഉത്തരമില്ല. ഇത്തരം റോബോട്ടുകളെ ലൈംഗികതയ്‌ക്കായി ആശ്രയിക്കുമ്പോള്‍ അവ നമ്മുടെ വ്യക്തി ജീവിതങ്ങളെയും കുടുംബ ബന്ധങ്ങളെയുമെല്ലാം സാമൂഹിക ബന്ധങ്ങളെയുമെല്ലാം സാരമായി ബാധിക്കുമെന്നാണ്‌ വിദഗ്ധര്‍ പങ്കുവയ്‌ക്കുന്ന ആശങ്ക.

സെക്‌സ്‌ പാവകളെക്കുറിച്ചും റോബോട്ടുകളെക്കുറിച്ചുമെല്ലാം പല സ്ഥലങ്ങളിലും സജീവ ചര്‍ച്ച നടക്കുന്നുണ്ട്‌. പല രാജ്യങ്ങളിലും സെക്‌സ്‌ റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം അവിടങ്ങളില്‍ നിയമവിധേയമാണ്‌. പക്ഷേ മാലിദ്വീപ്‌, യുഎഇ, സൗദി അറേബ്യ, തായ്‌ലന്റ്‌, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒരു തരത്തിലുമുള്ള സെക്‌സ്‌ ടോയ്‌സും കൈവശം വയ്‌ക്കാന്‍ തന്നെ അനുവാദമില്ല. ഇന്ത്യയിലും ഐപിസി സെക്ഷന്‍ 292 പ്രകാരം സെക്‌സ്‌ ടോയ്‌ വില്‍പന നിരോധിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയയില്‍ കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ്‌ പാവകളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്‌. എന്നാല്‍ അവിടെ ഇപ്പോഴും സെക്‌സ്‌ റോബോട്ടുകളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇക്കാര്യത്തില്‍ പല രാജ്യങ്ങളിലും അവിടെ തന്നെയുള്ള പല ജനങ്ങള്‍ക്കും ഭിന്നാഭിപ്രായം ഉള്ളതുകൊണ്ട്‌ നിയമനിര്‍മാണം വെല്ലുവിളിയാണെന്നാണ്‌ നിയമ വിദഗ്‌ദര്‍ പറയുന്നത്‌. നിയമ നിര്‍മാതാക്കള്‍ക്ക്‌ സാമൂഹിക താത്‌പര്യവും വ്യക്തി സ്വാതന്ത്ര്യവും രണ്ടും ഒരുപോലെ മാനിക്കേണ്ടതിനാല്‍ അതിന്റെയൊരു സന്തുലനം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ്‌ പറയുന്നത്‌. റോബോട്ടുകളുമായുള്ള ലൈംഗികതയെക്കുറിച്ച്‌ ധാര്‍മികമായ പല പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോഴും പല സ്ഥലങ്ങളിലും ഇവ നിയമ നിര്‍മാണത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്‌ നിയമ വിദഗ്‌ദരും ആശങ്ക പ്രകടിപ്പിക്കുന്നത്‌.

സെക്‌സ്‌ റോബോട്ടുകള്‍ പൊതുവേ സമൂഹത്തിന്‌ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അതിവേഗം പുരോഗമിക്കുന്ന സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ മാത്രമേ നിയമനിര്‍മാണവും നടക്കുകയുള്ളൂ. ഇതുമൂലം സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കണമെന്ന്‌ നിയമവിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്‌.

ചില പ്രത്യേക സാഹചര്യങ്ങളില്‍ സെക്‌സ്‌ റോബോട്ടുകള്‍ ചിലര്‍ക്ക്‌ പ്രയോജനപ്പെടാം എന്ന്‌ വാദിക്കുന്നവരുണ്ട്‌. പ്രായമായവര്‍, സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ട്‌ കഴിയുന്നവര്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, പങ്കാളികളില്ലാത്തവര്‍, അവിഹിത ബന്ധത്തിന്‌ താത്‌പര്യമില്ലാത്തവര്‍, സാമൂഹികമായ ആശങ്കയുള്ളവര്‍, ശീഘ്രസ്‌ഖലനം പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ സ്വാഭാവിക ലൈംഗികത ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇങ്ങനെയുള്ളവര്‍ക്ക്‌ സെക്‌സോബോട്ടുകള്‍ പ്രയോജനപ്പെട്ടേക്കാം. തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട്‌ സുരക്ഷിതമായി ലൈംഗികതയിലേര്‍പ്പെടാന്‍ ഇത്തരക്കാര്‍ക്ക്‌ സെക്‌സ്‌ റോബോട്ടുകള്‍ അവസരമൊരുക്കുന്നു എന്നു വാദിക്കുന്നവരുമുണ്ട്‌.

No comments:

Post a Comment