Showing posts with label Film. Show all posts
Showing posts with label Film. Show all posts

Saturday, 7 November 2026

21:03

ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ പുതിയ ചിത്രം 'ഇരുളില്‍ പെരുമഴയത്ത്' ചിത്രീകരണം ആരംഭിച്ചു; ടീസര്‍ നവംബര്‍ 15-ന്

 


ചലച്ചിത്ര ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്രൈംത്രില്ലര്‍ ചിത്രത്തിന് തിരികൊളുത്തി ബൂണ്‍സ് എന്‍റര്‍ടെയ്നന്‍മെന്‍റ്. വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഇരുളില്‍ പെരുമഴയത്ത്' എന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക ചിത്രീകരണം ആരംഭിച്ചു. മികച്ചൊരു ദൃശ്യാനുഭവവും ഒപ്പം കിടിലന്‍ സസ്പെന്‍സും സമ്മാനിക്കുന്ന കംപ്ലീറ്റ് ക്രൈംത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

തുടക്കം മുതല്‍ ഒടുക്കം വരെ ആകാംഷ നിലനിര്‍ത്തുന്ന തിരക്കഥയാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. സിനിമയുടെ അന്തരീക്ഷത്തിന് ഇണങ്ങുന്ന വിധം ആകെ രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിനിമയുടെ റിലീസിന് മുന്നോടിയായി ഈ ഗാനങ്ങളുടെ റിലീസ് പ്രത്യേകമായി സംഘടിപ്പിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ ആദ്യ സൂചനയായി ആരാധകര്‍ കാത്തിരുന്ന ഔദ്യോഗിക ടീസര്‍ വരുന്ന നവംബര്‍ 15-ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.  ചിത്രത്തിന്‍റെ കൂടുതല്‍ വിശേഷങ്ങളും പോസ്റ്ററുകളും വരും ദിവസങ്ങളില്‍ പുറത്തുവിടും.
20:54

വിനോദ് നാരായണന്‍റെ പുതിയ ക്രൈം ത്രില്ലര്‍ ഹ്രസ്വചിത്രം 'വര്‍ത്തമാന പക്ഷികള്‍' റിലീസായി


 

നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ ചിത്രം 'വര്‍ത്തമാന പക്ഷികള്‍' റിലീസായി. ഒരു ഫീച്ചര്‍ ഫിലിമിന്റെ എല്ലാ ചേരുവകളോടും കൂടി പുറത്തിറങ്ങിയിരിക്കുന്ന ഈ ചിത്രത്തിന് 20 മിനിറ്റാണ് ദൈര്‍ഘ്യം വരുന്നത്. പൂര്‍ണ്ണമായും എന്റര്‍ടൈന്‍മെന്റ് സ്വഭാവമുള്ള ചിത്രം ഒരു ക്രൈം ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.


വിനോദ് നാരായണന്‍ (സംവിധായകന്‍, തിരക്കഥാകൃത്ത്)

പ്രമുഖ ടെലിവിഷന്‍ ആങ്കറായ നീരജയുടെ ജീവിതത്തിലൂടെയും അവളുടെ കഥയിലൂടെയുമാണ് ചിത്രത്തിന്റെ പ്ലോട്ട് പുരോഗമിക്കുന്നത്. മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് വേദിയൊരുക്കുന്ന ചിത്രമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയും ലൈവ് ക്യാപ്ചറിംഗും അതീവ വിദഗ്ദ്ധമായി സംയോജിപ്പിച്ചാണ് സംവിധായകന്‍ ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്.


അനന്യ രാധാകൃഷ്ണന്‍


ബൂണ്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ (Boons Entertainments) ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം നിലവില്‍ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് സ്ട്രീമിംഗ് ചെയ്യുന്നത്. റിലീസ് ചെയ്തതുമുതല്‍ സിനിമാപ്രേമികളില്‍ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികമായി ഏറെ പുതുമകള്‍ അവകാശപ്പെടുന്ന ചിത്രം ചുരുങ്ങിയ സമയംകൊണ്ട് സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഭാരതിയായി റോസി കളത്തില്‍


നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോദ് നാരായണന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'വര്‍ത്തമാന പക്ഷികള്‍' ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഫീച്ചര്‍ ഫിലിമിന്റെ നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരായ അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ താഴെ വിവരിക്കുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്‌ക്കൊപ്പം എഡിറ്റിംഗും ഷൂട്ടിംഗ് സ്‌ക്രിപ്റ്റും നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍ തന്നെയാണ്. ബൂണ്‍സ് എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നീരജയായി അനന്യ രാധാകൃഷ്ണനും, ഭാരതിയായി റോസി കളയത്തിലും, ചാര്‍ലിയായി അപ്പു ദാസും വേഷമിട്ടിരിക്കുന്നു. കൂടാതെ ടിവി ആങ്കറായി മരിയയും, നീരജയുടെ സുഹൃത്തുക്കളായി സുപ്രിയ, സുമയ്യ സലീം എന്നിവരും പോലീസ് ഉദ്യോഗസ്ഥനായി രവി ഉണ്ണിത്താനും അഭിനയിച്ചിരിക്കുന്നു.

അനന്യ രാധാകൃഷ്ണന്‍, സുപ്രിയ, സുമയ്യ സലീം

സാങ്കേതിക രംഗത്തും അഭിനയമികവിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത്. ചിത്രത്തിലെ നാടന്‍പാട്ടുകളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫോക് സോങ്സ് ഡി.സിയാണ്. വരികള്‍ പുനരെഴുതിയത് ദിബിന്‍ സക്കറിയയാണ്. ഡിജെ പാട്ടിന്റെ വരികള്‍ സോണിയ ആലുവാലിയ രചിച്ചപ്പോള്‍, അതിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് കഫേ പാര്‍ട്ടി എന്റര്‍ടൈനറാണ്.



എഐ (AI) സാങ്കേതികവിദ്യയുടെ വിസ്മയം തീര്‍ത്ത ചിത്രത്തില്‍ എഐ സ്‌പെഷ്യല്‍ എഫക്ട്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, കഥാപാത്ര രൂപീകരണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ബൂണ്‍സ് സ്റ്റുഡിയോയും മാര്‍ക്ക് സ്പീനാച്ചും ചേര്‍ന്നാണ്. ക്യാമറ മൂവ്‌മെന്റ് വെങ്കിടേഷ് ടി.പിയും, വസ്ത്രാലങ്കാരം വരദ നായരും നിര്‍വഹിച്ചിരിക്കുന്നു. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഈ പ്രതിഭാധനരായ സംഘത്തിന്റെ കൂട്ടായ്മയാണ് 'വര്‍ത്തമാന പക്ഷികള്‍' എന്ന ദൃശ്യവിസ്മയത്തെ വിജയത്തിലെത്തിച്ചിരിക്കുന്നത്.


Wednesday, 10 January 2024

22:17

ഗൂഡല്ലൂര്‍ പീഢനക്കേസ് / Goodallur Peedana case / Malayalam Film / Trailer

ഗൂഡല്ലൂര്‍ പീഢനക്കേസ് ട്രെയിലര്‍ റിലീസ് ചെയ്തു.



ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ഗൂഡല്ലൂര്‍ പീഢനക്കേസ് 
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മലയാളം സിനിമയുടെ ട്രെയിലര്‍ റിലീസ് ചയ്തു. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണന്‍. സൈരാംഗ് ഷാ, അംശല മേനോന്‍, അഞ്ജയ് സതീശന്‍, മാര്‍ട്ടിന്‍ അങ്കമാലി, സൈജു ചാക്കോ, വൈക്കം വിനോദ് ലാല്‍, രാഹുല്‍, തോമസുകുട്ടി, ദിലീപ് തുടങ്ങിയവര്‍ ഈ സിനിമയുടെ അരങ്ങില്‍ അണിനിരക്കുന്നു.  ഗൂഡല്ലൂര്‍ പീഢനക്കേസിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ കാണൂ. 



Thursday, 21 December 2023

06:55

വേമ്പനാടിന്‍റെ ഹൃദയഭൂമികയിലൂടെ / Vembanattu Kayal / part1/ Travalogue / ...



വേമ്പനാടിന്‍റെ ഹൃദയഭൂമികയിലൂടെ ഒരു യാത്ര. (ഒന്നാം ഭാഗം) മനോഹരമായ വേമ്പനാട്ടുകായലിന്‍റെ ഹൃദയത്തിലൂടെ ഒരു വഞ്ചിയാത്ര. ചെമ്പുകായലില്‍ നിന്നാരംഭിച്ച് പെരുമ്പളം, പൂത്തോട്ട, കാഞ്ഞിരമറ്റം, കാട്ടിക്കുന്ന്, മുറിഞ്ഞപുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പകര്‍ത്തിയ യാത്രാവിവരണം

Sunday, 16 July 2023

02:28

Isabel / ഇസബെല്‍/ Short Film Trailer release

'ഇസബെല്‍' ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. 


ബൂണ്‍സ് എന്‍റടെയെന്‍മെന്‍റ്സ് നിര്‍മിച്ച ഇസബെല്‍ എന്ന ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. പ്രവാസി സുഹൃത്തുക്കളായ സാന്ദ്രാ രമേശ്, അനീഷ് തുടങ്ങിയവരുടെ സഹകരണത്തോടെ ചിത്രീകരിച്ചിരുക്കുന്ന ഈ  സിനിമ ജൂണ്‍ മാസത്തില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ ത്രില്ലര്‍ കാറ്റഗറിയില്‍ പെട്ടതാണ്.

Wednesday, 24 May 2023

23:15

ഗൂഡല്ലൂര്‍ പീഢനക്കേസ് Film by Vinod Narayanan

 

ഗൂഡല്ലൂര്‍ പീഢനക്കേസ് 

ബൂണ്‍സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഗൂഡല്ലൂര്‍ പീഢനക്കേസ്' അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ  സിനിമ ഒടിടി ചാനലുകളില്‍ വൈകാതെ റിലീസ് ചെയ്യും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കഥയാണ് ഈ സിനിമ പറയുന്നത്.


പൂര്‍ണമായും പുതുമുഖ നടീനടന്മാരെ കാസ്റ്റ് ചെയ്തു സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ ചെറിയ ബജറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയതാണ്. നോവലിസ്റ്റ് ആയ വിനോദ് നാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് കഥാപരമായ ബലം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണനാണ്. 


എഴുത്തുകാരിയും അഭിനേത്രിയുമായ അംശലമേനോന്‍, സിനിമ സീരിയല്‍ താരം മാര്‍ട്ടിന്‍ അങ്കമാലി, മ്യൂസിക് ഡയറക്ടര്‍ വൈക്കം വിനോദ് ലാല്‍, സൈജു ചാക്കോ, അഞ്ജയ് സതീശന്‍, നടന്‍ നൗഷാദ് മുപ്പത്തടം, ദിലീപ്, രാഹുല്‍, തോമസുകുട്ടി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നു. 


പരിമിതമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ഒടിടി ചാനലുകളിലൂടെ ഉടന്‍ റിലീസ് ചെയ്യും.


Our channel Partner Nyna Books