മയിലുകള്‍ വര്‍ദ്ധിക്കുന്നു, കേരളം വലിയ അപകടത്തിലേക്ക്

 

മയിലുകള്‍ വര്‍ദ്ധിക്കുന്നു, കേരളം വലിയ അപകടത്തിലേക്ക്

ഇക്കഴിഞ്ഞ സെപ്‌തംബര്‍ ആദ്യവാരത്തിലാണ്‌ തൃശൂര്‍ അയ്യന്തോളില്‍ ബൈക്കില്‍ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്‌തിരുന്ന യുവാവിന്റെ ദേഹത്ത്‌ മയിലിടിച്ച്‌ അപകടം സംഭവിച്ച്‌ മരിച്ചത്‌. ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ്‌ അത്തരമൊരു സംഭവം നടന്നത്‌. എന്തുകൊണ്ടാണ്‌ മയില്‍ റോഡിലേക്കിറങ്ങിയതെന്നും എങ്ങനെയാണ്‌ അപകടം സംഭവിച്ചത്‌ എന്നുമുള്ള ചര്‍ച്ചകള്‍ നടന്നു. അപ്പോഴാണ്‌ മയിലുകളുടെ പെരുപ്പവും ജനവാസ കേന്ദ്രങ്ങളിലുള്ള ഇറങ്ങി നടപ്പുമെല്ലാം ചര്‍ച്ചാ വിഷയമായത്‌. ഇത്തരത്തില്‍ റോഡുകളിലേക്കും മറ്റും വന്ന്‌ അപകടങ്ങള്‍ ഉണ്ടാകാന്‍ തക്ക മയിലുകള്‍ നാട്ടിലുണ്ടോ എന്ന്‌ ചിന്തിച്ചേക്കാം. പക്ഷേ ഉണ്ടെന്നതാണ്‌ സത്യം. മുന്‍പില്ലാത്ത വിധം മയിലുകള്‍ പെരുകി എന്നതാണ്‌ ഇതിനുള്ള ഉത്തരം.

ഇവ കാഴ്‌ചയ്‌ക്ക്‌ ഇമ്പമുള്ളതാണെങ്കിലും അത്ര സുഖമുള്ള സൂചനയല്ല ഇവ നല്‍കുന്നത്‌. കാരണം, വരാനിരിക്കുന്ന വലിയ കാലാവസ്ഥാ മാറ്റങ്ങളുടെ സൂചനയാണ്‌ മയിലുകളുടെ ഈ വര്‍ദ്ധനയെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

മയിലുകള്‍ എന്നും കാണാന്‍ കൗതുകമുള്ളതും നയന മനോഹര കാഴ്‌ചയുമാണ്‌ സമ്മാനിക്കുന്നത്‌. എന്നാല്‍ പണ്ട്‌ മൃഗശാലകളിലും വല്ലപ്പോഴും ഏതെങ്കിലും പാടവരമ്പത്തും മാത്രം കണ്ടിരുന്ന മയിലുകള്‍ ഇന്ന്‌ നിത്യ കാഴ്‌ചയായി മാറിയിരിക്കുന്നു. എറണാകുളത്ത്‌ നിന്നും പാലക്കാട്‌ വരെ ട്രെയിനില്‍ പോകുന്നവര്‍ക്ക്‌ രണ്ട്‌ മയിലുകളെങ്കിലും തരിശു പാടങ്ങളില്‍ പീലി വിടര്‍ത്തി നില്‍ക്കുന്നത്‌ കണ്ണിലുടക്കാതെയിരിക്കില്ല. കാരണം, തൃശൂര്‍, പാലക്കാട്‌ ഭാഗങ്ങളില്‍ പണ്ടെത്തേതിലും ഇരട്ടിയോളമാണ്‌ മയിലുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചത്‌. ഇവ കാഴ്‌ചയ്‌ക്ക്‌ ഇമ്പമുള്ളതാണെങ്കിലും അത്ര സുഖമുള്ള സൂചനയല്ല ഇവ നല്‍കുന്നത്‌. കാരണം, വരാനിരിക്കുന്ന വലിയ കാലാവസ്ഥാ മാറ്റങ്ങളുടെ സൂചനയാണ്‌ മയിലുകളുടെ ഈ വര്‍ദ്ധനയെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

കേരളം പോലെ വനവും പച്ചപ്പും നിറഞ്ഞ പ്രദേശങ്ങളില്‍ പൊതുവേ കാണപ്പെടുന്ന പക്ഷിയായിരുന്നില്ല മയില്‍. മയിലുകള്‍ ജീവിക്കുന്നത്‌ പൊതുവേ വരണ്ട, തുറസ്സായ അല്ലെങ്കില്‍ വനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലൊക്കെയാണ്‌. എന്നാല്‍ ഇന്ന്‌ അവ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍, അതും ജനവാസ പ്രദേശങ്ങളില്‍ പോലും നിത്യേന കാണുന്ന പക്ഷിയായി മാറിയിരിക്കുന്നു. മയിലുകളുടെ ഗണ്യമായ ഈ വര്‍ദ്ധന വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനകളാണ്‌ എന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. കാരണം, പ്രകൃതി നമുക്ക്‌ ഇതുപോലെ ചില പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും അവയുടെ മാറ്റങ്ങളിലൂടെയും തരുന്ന സന്ദേശങ്ങളാണ്‌ ഇതെല്ലാം.

മയിലുകളുടെ വര്‍ദ്ധന മാത്രമല്ല, മുന്‍പ്‌ കേരളത്തില്‍ കണ്ടിട്ടില്ലാത്ത ഇരുപത്തിയഞ്ചോളം പുതിയ ഇനം പക്ഷികളെ ഇപ്പോള്‍ ഇവിടെ കണ്ടെത്താനായിട്ടുണ്ട്‌. ഇവയെല്ലാം തന്നെ ചൂട്‌ കൂടുതലുള്ള വരണ്ട ഭൂപ്രദേശങ്ങളില്‍ കാണുന്നവയായിരുന്നു. എന്നാല്‍ ഇത്തരം പക്ഷികള്‍ ഇന്ന്‌ നമ്മുടെ നാട്ടിലും കാണപ്പെടുന്നത്‌ ശുഭസൂചനയല്ല എന്നു തന്നെ കരുതണം. കാരണം, 

പാലക്കാട്‌, തൃശൂര്‍ പോലെ ചൂട്‌ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ ഇവ കൂടുതലായുണ്ട്‌. കൂടാതെ, വയനാട്‌, കാസര്‌ഡഗോഡ്‌, ഇടുക്കിയിലെ ചിന്നാര്‍, കൊല്ലത്തെ തെന്മല, തിരുവനന്തപുരത്തിന്റെ തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മയിലുകള്‍ കൂടിതുടങ്ങി. 2050-70 വര്‍ഷം ആകുമ്പോഴേക്ക്‌ ഇത്‌ കേരളത്തിന്റെ തെക്ക്‌-കിഴക്കന്‍ പ്രദേശത്തേക്കും വടക്ക്‌-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇതെല്ലാം വരാനിരിക്കുന്ന വലിയ വരള്‍ച്ചയുടെയും ചൂടിന്റെയും ലക്ഷണങ്ങളാണ്‌. '

മയിലുകളുടെ വര്‍ദ്ധന മാത്രമല്ല, മുന്‍പ്‌ കേരളത്തില്‍ കണ്ടിട്ടില്ലാത്ത ഇരുപത്തിയഞ്ചോളം പുതിയ ഇനം പക്ഷികളെ ഇപ്പോള്‍ ഇവിടെ കണ്ടെത്താനായിട്ടുണ്ട്‌. ഇവയെല്ലാം തന്നെ ചൂട്‌ കൂടുതലുള്ള വരണ്ട ഭൂപ്രദേശങ്ങളില്‍ കാണുന്നവയായിരുന്നു. എന്നാല്‍ ഇത്തരം പക്ഷികള്‍ ഇന്ന്‌ നമ്മുടെ നാട്ടിലും കാണപ്പെടുന്നത്‌ ശുഭസൂചനയല്ല എന്നു തന്നെ കരുതണം. കാരണം, നമ്മുടെ കാലാവസ്ഥാ മാറ്റങ്ങള്‍ തന്നെയാണ്‌ ഇതിനെല്ലാം ആധാരം. ഇവയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ്‌ വേണ്ട നടപടികള്‍ അതിവേഗം സ്വീകരിക്കുകയാണ്‌ ചെയ്യേണ്ടത്‌. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത്‌ വരും വര്‍ഷങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാമായി നാം അനുഭവിക്കേണ്ടി വരുമെന്ന്‌ ഗവേഷകരും ശാസ്‌ത്രജ്ഞരും മുന്നറിയിപ്പ്‌ നല്‍കുന്നു.

നമ്മുടെ ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍ പെടുത്തി സംരക്ഷിച്ചു പോരുന്ന പക്ഷിയാണ്‌ മയില്‍. മയിലിനെ കൊല്ലുന്നവര്‍ക്ക്‌ 7 വര്‍ഷം വരെ തടവു ശിക്ഷയും പതിനായിരം രൂപ മുതല്‍ രണ്ട്‌ ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌. മയിലിന്റെ മുട്ടകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ വരെ കേസ്‌ എടുക്കാന്‍ നിയമമുണ്ട്‌.

No comments:

Post a Comment