Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Wednesday, 10 January 2024

22:17

ഗൂഡല്ലൂര്‍ പീഢനക്കേസ് / Goodallur Peedana case / Malayalam Film / Trailer

ഗൂഡല്ലൂര്‍ പീഢനക്കേസ് ട്രെയിലര്‍ റിലീസ് ചെയ്തു.



ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ഗൂഡല്ലൂര്‍ പീഢനക്കേസ് 
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മലയാളം സിനിമയുടെ ട്രെയിലര്‍ റിലീസ് ചയ്തു. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണന്‍. സൈരാംഗ് ഷാ, അംശല മേനോന്‍, അഞ്ജയ് സതീശന്‍, മാര്‍ട്ടിന്‍ അങ്കമാലി, സൈജു ചാക്കോ, വൈക്കം വിനോദ് ലാല്‍, രാഹുല്‍, തോമസുകുട്ടി, ദിലീപ് തുടങ്ങിയവര്‍ ഈ സിനിമയുടെ അരങ്ങില്‍ അണിനിരക്കുന്നു.  ഗൂഡല്ലൂര്‍ പീഢനക്കേസിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ കാണൂ. 



Thursday, 21 December 2023

06:55

വേമ്പനാടിന്‍റെ ഹൃദയഭൂമികയിലൂടെ / Vembanattu Kayal / part1/ Travalogue / ...



വേമ്പനാടിന്റെ ഹൃദയഭൂമികയിലൂടെ ഒരു യാത്ര. (ഒന്നാം ഭാഗം) മനോഹരമായ വേമ്പനാട്ടുകായലിന്റെ ഹൃദയത്തിലൂടെ ഒരു വഞ്ചിയാത്ര. ചെമ്പുകായലില് നിന്നാരംഭിച്ച് പെരുമ്പളം, പൂത്തോട്ട, കാഞ്ഞിരമറ്റം, കാട്ടിക്കുന്ന്, മുറിഞ്ഞപുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പകര്ത്തിയ യാത്രാവിവരണം

Sunday, 16 July 2023

02:28

Isabel / ഇസബെല്‍/ Short Film Trailer release

'ഇസബെല്‍' ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. 


ബൂണ്‍സ് എന്‍റടെയെന്‍മെന്‍റ്സ് നിര്‍മിച്ച ഇസബെല്‍ എന്ന ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. പ്രവാസി സുഹൃത്തുക്കളായ സാന്ദ്രാ രമേശ്, അനീഷ് തുടങ്ങിയവരുടെ സഹകരണത്തോടെ ചിത്രീകരിച്ചിരുക്കുന്ന ഈ  സിനിമ ജൂണ്‍ മാസത്തില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ ത്രില്ലര്‍ കാറ്റഗറിയില്‍ പെട്ടതാണ്.

Wednesday, 24 May 2023

23:15

ഗൂഡല്ലൂര്‍ പീഢനക്കേസ് Film by Vinod Narayanan

 

ഗൂഡല്ലൂര്‍ പീഢനക്കേസ് 

ബൂണ്‍സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഗൂഡല്ലൂര്‍ പീഢനക്കേസ്' അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ  സിനിമ ഒടിടി ചാനലുകളില്‍ വൈകാതെ റിലീസ് ചെയ്യും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കഥയാണ് ഈ സിനിമ പറയുന്നത്.


പൂര്‍ണമായും പുതുമുഖ നടീനടന്മാരെ കാസ്റ്റ് ചെയ്തു സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ ചെറിയ ബജറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയതാണ്. നോവലിസ്റ്റ് ആയ വിനോദ് നാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് കഥാപരമായ ബലം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണനാണ്. 


എഴുത്തുകാരിയും അഭിനേത്രിയുമായ അംശലമേനോന്‍, സിനിമ സീരിയല്‍ താരം മാര്‍ട്ടിന്‍ അങ്കമാലി, മ്യൂസിക് ഡയറക്ടര്‍ വൈക്കം വിനോദ് ലാല്‍, സൈജു ചാക്കോ, അഞ്ജയ് സതീശന്‍, നടന്‍ നൗഷാദ് മുപ്പത്തടം, ദിലീപ്, രാഹുല്‍, തോമസുകുട്ടി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നു. 


പരിമിതമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ഒടിടി ചാനലുകളിലൂടെ ഉടന്‍ റിലീസ് ചെയ്യും.


Our channel Partner Nyna Books