Wednesday, 24 May 2023

ഗൂഡല്ലൂര്‍ പീഢനക്കേസ് Film by Vinod Narayanan

 

ഗൂഡല്ലൂര്‍ പീഢനക്കേസ് 

ബൂണ്‍സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഗൂഡല്ലൂര്‍ പീഢനക്കേസ്' അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ  സിനിമ ഒടിടി ചാനലുകളില്‍ വൈകാതെ റിലീസ് ചെയ്യും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കഥയാണ് ഈ സിനിമ പറയുന്നത്.


പൂര്‍ണമായും പുതുമുഖ നടീനടന്മാരെ കാസ്റ്റ് ചെയ്തു സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ ചെറിയ ബജറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയതാണ്. നോവലിസ്റ്റ് ആയ വിനോദ് നാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് കഥാപരമായ ബലം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണനാണ്. 


എഴുത്തുകാരിയും അഭിനേത്രിയുമായ അംശലമേനോന്‍, സിനിമ സീരിയല്‍ താരം മാര്‍ട്ടിന്‍ അങ്കമാലി, മ്യൂസിക് ഡയറക്ടര്‍ വൈക്കം വിനോദ് ലാല്‍, സൈജു ചാക്കോ, അഞ്ജയ് സതീശന്‍, നടന്‍ നൗഷാദ് മുപ്പത്തടം, ദിലീപ്, രാഹുല്‍, തോമസുകുട്ടി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നു. 


പരിമിതമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ഒടിടി ചാനലുകളിലൂടെ ഉടന്‍ റിലീസ് ചെയ്യും.


Our channel Partner Nyna Books



 


No comments:

Post a Comment