ജം പോര്‍ട്ടല്‍ - വിയോജിപ്പുകള്‍
കേന്ദ്രസര്‍ക്കാരിന്‍റെ ഇ കൊമേഴ്സ് പദ്ധതിയാണ് ജം കൊമേഴ്സ് എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട്, സ്നാപ്ഡീല്‍, ജിയോ മാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് കമ്പനികള്‍ ഇന്ത്യയില്‍ വാണിജ്യ വിജയം നേടി വേരുറപ്പിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ജം കൊമേഴ്സ് എന്ന ഇ കൊമേഴ്സ് കമ്പനിയെ രംഗത്തിറക്കുന്നത്. പക്ഷേ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പ്രസ്ഥാനം ഇന്ത്യയിലെ വ്യാപാരി വ്യവസായികളെ സഹായിക്കാനുള്ളതാണോ എന്നാണ് സംശയം.
ഈ സംരംഭത്തില്‍ ഒരു വ്യാപാരിക്ക് അംഗം ആകണമെങ്കില്‍ ഒരു വര്‍ഷം 2500 രൂപ ഫീസ് അടക്കണം. ഇത് ബേസിക് പ്ലാന്‍ ആണ്. ഈ പ്ലാനില്‍ സാധനങ്ങളോ സര്‍വീസേ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല. അതായാത് മനോരമയുടെ ക്വിക്ക് കേരള, ജസ്റ്റ് ഡയല്‍, തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ സൗജന്യമായി കൊടുക്കുന്ന ബേസിക് പ്ലാനിന് സര്‍ക്കാര്‍ ഈടാക്കുന്ന തുക 2500 രൂപ. സാധനങ്ങളും സര്‍വീസും ലിസ്റ്റ് ചെയ്യണമെങ്കില്‍ 25000 രൂപ ഫീസ് അടക്കണം. ഈ നാട്ടില്‍ ആമസോണും ഫ്ലിപ് കാര്‍ട്ടും ഒരു രൂപ പോലും ഫീസ് ഈടാക്കാതെയാണ് വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും അവരുടെ പ്ലാറ്റ് ഫോമില്‍ സാധനങ്ങള്‍ വില്ക്കാന്‍ സ്ഥലം ഒരുക്കുന്നത്. സാധനം വിറ്റാല്‍ മാത്രം അതിന്‍റെ നിശ്ചിത ശതമാനം കമ്മീഷന്‍ കൊടുത്താല്‍ മതി. ഇനി ചിന്തിക്കുക, കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പദ്ധതി ഭാരതത്തിലെ വ്യാപാരി വ്യവസായികളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിയിട്ടുള്ളതല്ലേ.
മാത്രമല്ല, തികച്ചും പ്രാകൃതമായ ഡിസൈനിലുള്ള സാദാ സര്‍ക്കാര്‍ വെബ്സൈറ്റ്, ഇത് നിയന്ത്രിക്കുന്നതാകട്ടെ അലസരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. അവര്‍ക്കു നന്നായറിയാം ഇതൊന്നും ശരിയാകാന്‍ പോകുന്നില്ലെന്ന്. ഈ ഫീസ് കൊടുക്കുന്നതുപോരാതെ ഇവിടെ ബോധിപ്പിക്കാനുള്ള ഡോക്യുമെന്‍റുകളുടെ നിര വേറെയാണ്. നോട്ടു നിരോധനവും ജിഎസ്ടിയും പോലെ ഏതോ ഐഎഎസ് വിഡ്ഡിയുടെ തലയിലുദിച്ച സാധനമാണ് ജം പോര്‍ട്ടല്‍. നമ്മുടെ നാട് എങ്ങനെ നേരെയാകും.
No comments:
Post a Comment