വെറും എട്ട് ലക്ഷം രൂപയ്ക്ക് അത്ഭുതം സൃഷ്ടിച്ച സുദേവന്‍ പെരിങ്ങോടിന്‍റെ ക്രൈം നമ്പര്‍ എന്ന ചിത്രത്തിനുശേഷം സിനിമാസ്വാദകരെ ഞെട്ടിച്ച ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. ഒരു പ്രശസ്ത താരത്തിന്‍റെ സാന്നിധ്യം പോലുമില്ലാതെ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം സൂപ്പര്‍ താരങ്ങളായി. ഈ ചിത്രം തരംഗമായാല്‍ താരാധിപത്യത്തിന് ഷോക്കേല്‍ക്കുമോ എന്നു ഭയന്ന് മാപ്രകള്‍ പോലും കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ചിത്രത്തിന്‍റെ വിജയത്തെ തടുത്തുനിര്‍ത്താന്‍ എപ്പോഴും തട്ടിപ്പുകോട്ടകള്‍ പടുത്തുയര്‍ത്തി പണത്തിന്‍റേയും കപടരാഷ്ട്രീയത്തിന്‍റേയും പൊങ്ങച്ചത്തിന്‍റേയും അധമമാര്‍ഗത്തെ പൊലിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല.
സെന്ന ഹെഗ്‌ഡെ രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. ഈ ചിത്രം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സെന്ന ഹെഗ്‌ഡെ മികച്ച കഥയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തു. "മലയാള സിനിമ ഇന്ന്" എന്ന വിഭാഗത്തിൽ ഈ ചിത്രം 25-ാമത് IFFK-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലുള്ള മികച്ച ഫീച്ചർ ഫിലിം ആയി തിങ്കളാഴ്ച നിശ്ചയം 68 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് നേടി.പുഷ്‌കർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കര മല്ലികാർജുനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വിജയന്റെ രണ്ടാമത്തെ മകൾ, സുജയുടെ വിവാഹ നിശ്ചയുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. സാമ്പത്തികമായി തകർന്നിരിക്കുന്ന വിജയന്റെ വീട്ടിലേക്ക് കല്യാണ നിശ്ചയവുമായി ബന്ധപ്പെട്ട് അതിഥികൾ വരുന്നതും, നിശ്ചയത്തിന്റെ തലേന്നും, അന്നും സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ വിജയന്റെ വീടിനെ മാത്രം ചുറ്റിപ്പറ്റിയാണു ഈ ചിത്രം കഥ പറയുന്നത്.ഈ ചിത്രം ഇപ്പോള്‍ സോണി ലൈവ് ഒടിടിയിലൂടെയാണ് പ്രക്ഷേപണം ചെയ്യപ്പെടുന്നത്. തീയറ്ററിലെത്തിയിരുന്നെങ്കില്‍ ബോക്സ് ഓഫീസ് തകര്‍ത്തുവാരുമായിരുന്ന ഈ ചിത്രത്തെ താരാധിപത്യം നിയന്ത്രിക്കുന്ന തീയറ്റര്‍ ശൃംഘല മനഃപൂര്‍വം അകറ്റിനിര്‍ത്തിയതാണ്.
ഒടുവിലാന്‍ - മിടുക്കനായിരുന്ന വിനീത് ശ്രീനിവാസന്‍റെ പേരില്‍ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ച ചിത്രങ്ങളാണ് ആനന്ദവും ഹൃദയവും. ബോറടി കൊണ്ട് പത്തുമിനിറ്റ് തികച്ചും കണ്ടിരിക്കാന്‍ പറ്റിയില്ല. ടെക്കി കോളജിലെ അറുബോറന്‍ രംഗങ്ങളും നായ്പ്പാട്ടുകളും കൊണ്ട് മലീമസമായ ആ ചിത്രങ്ങളെ മാപ്രകള്‍ പുകഴ്തത്തിയിരിക്കുന്നത് എന്തിന്‍രെ പേരിലാണെന്നറിയില്ല. വിനീത് കഴിവുള്ളയാളാണ്. പക്ഷേ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിക്ക് പറ്റിയപോലെ ടെക്കികളുടെ കരാള ഹസ്തങ്ങളില്‍ നിന്നും വിനീത് പുറത്തുവന്നാലേ രക്ഷയുള്ളൂ. (അതേസമയം ടെക്കികള്‍ എന്നടച്ചാക്ഷേപിക്കുന്നതിലും അര്‍ത്ഥമില്ലാട്ടോ. കഴിവുള്ള ടെക്കികളാണ് കരിക്കൊക്കെ ചെയ്ത് ഹിറ്റാക്കുന്നത്) സിദ്ദീഖിനും ലാലിനും പറ്റിയ പോലെ പൊതുജനങ്ങളില്‍ നിന്ന് അകലുകയും തങ്ങളുടെ ഇപ്പോഴുള്ള സുഖസസമൃദ്ധമാ ജീവിതപരിസരത്തു കഥ തേടുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment