ആകാശ വെള്ളരി-ജീവിത ശൈലീരോഗങ്ങള്‍ക്ക് ഒരു ഒറ്റമൂലി
പാഷന്‍ ഫ്രൂട്ടിന്റെ കുടുംബത്തില്‍പ്പെട്ടൊരു അപൂര്‍വ വളളിവര്‍ഗ്ഗ വിളയാണ് ആകാശവെള്ളരി(Giant Granadilla). രണ്ടു കിലോഗ്രാമോളം തൂക്കം വരുന്ന ധാരാളംകായ്കള്‍ പിടിക്കുന്ന ആകാശ വെള്ളരിയുടെ ആയുസ്സ് 200 വര്‍ഷം വരെയാണ്. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവുംകൂടുതല്‍ കായ്കളുണ്ടാകുന്നത്.
ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞുപഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി ജീവിതശൈലീരോഗങ്ങള്‍ക്ക് കൈകണ്ട ഔഷധം കൂടിയാണ്. വെള്ളരിയെന്നാണ് പേരെങ്കിലുംപാഷന്‍ ഫ്രൂട്ടിന്റെ രുചിയില്‍ മാധുര്യമേറുന്നയീ പഴങ്ങള്‍ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്‌മ, ഉദരരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്.
വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മൂന്ന് വര്‍ഷം കൊണ്ടും തണ്ടുകള്‍ നട്ടുപിടിപ്പിച്ചാല്‍ ഒരു വര്‍ഷം കൊണ്ടും പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും.
ഒരു സുസ്ഥിര പച്ചക്കറിയായും ഔഷധഗുണ സമ്പുഷ്ടമായൊരു പഴമായും പേരെടുത്തിട്ടുള്ള ആകാശ വെള്ളരി കൂടി ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതല്‍ക്കൂട്ടായിരിക്കും.
No comments:
Post a Comment