യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ലോകം മുഴുവന്‍ കാണാനായി ജീവിതകാലം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നവരുണ്ട്. ഏതാനും യാത്രകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
ഷിംലാ യാത്ര
2021 സെപ്റ്റംബര്‍ മാസത്തിലായിരുന്നു വീണ്ടും എനിക്ക് ഹിമാലയം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായത്. ഹിമാലയസാനുക്കളുടെ ഓരം പറ്റികിടക്കുന്ന ഷിംല ഹൃദ്യമായ അനുഭവമാണ്.ആചാര്യ ശ്രീ ടി.വി. ചന്ദ്രന്‍റെ യാത്രാവിവരണം ഷിംലാ യാത്ര....
Read more സിക്കിമിലേക്കൊരു സഞ്ചാരം
സഞ്ചാരികളുടെ മനസ്സു കുളിര്‍പ്പിക്കുന്ന അനവധി കാഴ്ചകളുടെയും അനുഭവങ്ങളുടെയും പ്രഭവകേന്ദ്രമാണ് ഭൂമിയിലിലെ പറുദീസ എന്നറിയപ്പെടുന്ന, സ്ഥിരം മഞ്ഞ് വീഴ്ചയുള്ള അപൂര്‍വ്വം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ സിക്കീം. മഞ്ഞ് പുതച്ച് നില്‍ക്കുന്ന ഹിമാലയന്‍ പര്‍വ്വത നിരകള്‍ക്കിടയില്‍, ഹിമാലയത്തിന്റെ പാര്‍ശ്വമലകള്‍ എന്നറിയപ്പെടുന്ന സിക്കീം അവിടെയെത്തുന്നവര്‍ക്ക് വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
ഒരു കണ്ണുള്ള ദുര്‍ഗാദേവി പ്രതിഷ്ഠ കേരളത്തില്ലോകത്തിലെ ഒറ്റക്കണ്ണ് ഉള്ള ഏക ദേവി പ്രതിഷ്ഠ എവിടെയാണ് എന്ന് അറിയണ്ടേ?108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ പൂവത്തിശ്ശേരി കാർത്ത്യായനീ ദേവിക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠ . For more lick here
മംഗളാദേവി കണ്ണകിയുടെ കാനന ക്ഷേത്രം
മംഗളാദേവിയിലേക്കുള്ള ഓരോ യാത്രയും പൗരാണികമായ ദ്രാവിഡസ്മൃതികളിലേക്കുള്ള കയറ്റങ്ങളാണ്. തമിഴ്‌നാടും കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സഹ്യപര്‍വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാല്‍ മംഗളാ ദേവിയിലെത്താം. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാര്‍ വനം. Read more
അത്ഭുതങ്ങളുറങ്ങുന്ന വസിഷ്ഠേശ്വര ക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കാവേരി നദിയോട് ചേർന്ന് തിട്ടൈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. തഞ്ചാവൂർ പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ അകലെ വസിഷ്ഠേശ്വരർക്കായി സമർപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. എഡി 12-ാം നൂറ്റാണ്ടിൽ ചോളൻമാർ പണികഴിപ്പിച്ച ഈ ക്ഷേത്രം സൂര്യഭഗവാൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രമാണിതെന്നും വിശ്വസിക്കുന്നു. Read more
7560 രൂപയ്ക്ക് പട്ടേല്‍ പ്രതിമ കാണാം
182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കാണാന്‍ ടൂര്‍ പാക്കേജ് ഓരുക്കി ഇന്ത്യന്‍ റെയില്‍വേ.
ശ്രീ വടക്കുംനാഥന്‍റെ തിരുനടയില്‍
ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന വടക്കംനാഥന്‍റെ സന്നിധിയുടെ വിശേഷങ്ങള്‍ കട്ടന്‍ചായയിലൂടെ പങ്കുവയ്ക്കുന്നു. തൃശ്ശൂര് നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുരാതനകാലത്ത് ഇത് ഒരു ബൗദ്ധവിഹാരമായിരുന്നു. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്.
കൊല്ലൂര്‍ മൂകാംബികയുടെ തിരുസന്നിധിയില്‍
ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്, വിദ്യാംബികയായ മൂകാംബിക കുടികൊള്ളുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ. ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. Read more
No comments:
Post a Comment