കൃഷിപാഠം



കുറ്റിക്കുരുമുളക് ഇപ്പോള്‍ ഗ്രോബാഗിലും നട്ടുു വിളവെടുക്കാം.
ദിവസേനയുള്ള ഉപയോഗത്തിന് ആവശ്യമായ കുരുമുളക് ഇനി നമുക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കും.  രണ്ടോ, മൂന്നോ കുറ്റി കുരുമുളക് ചെടികള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ ആവശ്യമായ കുരുമുളക് ഈ ചെടികളില്‍ നിന്നും ഉല്പാദിപ്പിക്കാം എന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം.   സാധാരണ താങ്ങുകാലുകളില്‍ വളരുന്ന കുരുമുളകിന്റെ കണ്ണിത്തല വേര് പിടുപ്പിച്ച് നടുന്നതാണ് കുറ്റിക്കുരുമുളക് ചെടി.  ഇത് ഗ്രോ ബാഗുകളിലോ ചട്ടികളിലോ വളര്‍ത്തുവാന്‍ സാധിക്കും.
ഇത് നടുന്നതിനായി 10 കിലോ നടീല്‍ മിശ്രിതം (മേല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയത്) നിറച്ച ചട്ടിയിലോ ഗ്രോ ബാഗിലോ നടാം.  ദിവസേന രണ്ടുനേരം മിതമായ തോതില്‍ മാത്രം നനയ്ക്കുക. ചട്ടികള്‍ 50% തണലില്‍ വയ്ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  വര്‍ഷത്തിലൊരിക്കല്‍ 100 ഗ്രം ഉണങ്ങിയ ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ ചേര്‍ക്കുക.



രണ്ടു മാസത്തില്‍ ഒരിക്കല്‍ 3 ഗ്രാം വീതം ഫാക്ടംഫോസും, പൊട്ടാഷും ഇടുക.  വര്‍ഷത്തില്‍ 50 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് കൊടുക്കുന്നത് നല്ലതാണ്.  വര്‍ഷത്തില്‍ രണ്ട് തവണ (ജൂണ്‍ /സെപ്റ്റംബര്‍ മാസത്തില്‍) കോപ്പര്‍ ഓക്സിക്ലോറൈഡ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം.  അല്ലെങ്കില്‍ സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റര്‍ എന്ന തോതിലോ തളിക്കണം.
ചെടിയുടെ വളര്‍ച്ച അനുസരിച്ച് ഒരു ചെടിയില്‍ നിന്ന് ഏകദേശം 500 ഗ്രാം മുതല്‍ 1.5 കിലോ വരെ പച്ചക്കുരുമുളക് ലഭിക്കും. 


കേരളത്തില്‍ വളരുന്ന അപൂര്‍വ പഴങ്ങള്‍

കേരളം കാലാവസ്ഥ കൊണ്ടും നല്ല മണ്ണു കൊണ്ടും മിക്ക കൃഷികള്‍ക്കും അനുയോജ്യമാണ്. കോവിഡിന് ശേഷമുള്ള ഈ കാലഘട്ടത്തില്‍ ചെറുപ്പക്കാര്‍ പലരും കൃഷിയിലേക്ക് തിരിയുന്നതാണ് കാണുന്നത്. വിവിധിനത്തിലുള്ള പഴങ്ങള്‍ കൃഷി ചെയ്യുന്നത് മികച്ച വരുമാന സാധ്യത തരുന്നു. കേരളത്തിന് പറ്റിയ അപൂര്‍വമായ ചില പഴവര്‍ഗങ്ങളെ പരിചയപ്പെടുത്തുകയാണ് ‍ഞങ്ങള്‍. Read more



മലപ്പുറത്തിന്‍റെ എടയൂര്‍ മുളകിന്‍റെ കഥ

 മലപ്പുറത്തിന്‍റെ സ്വന്തം എടയൂര്‍ മുളക് ഇപ്പോള്‍ പ്രസിദ്ധമാണ്. ഗള്‍ഫ് നാടില്‍ നിന്ന് വന്ന് ഇവിടത്തെ നാട്ടുകാരനായി മാറിയ മുളകാണ് എടയൂര്‍ മുളക്. മലായി മുളക് എന്ന പേരിലും ഈ മുളക് അറിയപ്പെടുന്നുണ്ട്. എടയൂര്‍ മുളകിന്‍റെ വിശേഷങ്ങള്‍ അറിയാം. 

Read more 



ഗ്രോബാഗിലും മുരിങ്ങ വളര്‍ത്താം

ആയുവേദത്തി ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധരോഗങ്ങക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പി ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത് മൊരിങ്ങേസി കുടുംബത്തിപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാ മുരിങ്ങയാണ് അത്. എന്നാപറമ്പുക കുറഞ്ഞതും ജീവിതം ഫ്‌ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തി നിന്ന് മാറ്റി നിത്തി. എന്നാഅതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മ അത് നട്ടുവളത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. Read more



പോലീസുകാരുടെ പൊട്ടുവെള്ളരിക്കൃഷി
കൃഷിയുമായി ബന്ധംവെയ്ക്കുന്ന മനസ്സുക സമൂഹത്തി പൊതുവെ കുറഞ്ഞുവരുന്നു എന്ന് തോന്നിപ്പിക്കുന്ന കാലത്താണ് ഇവരെപ്പോലെയുള്ള ചെറുപ്പക്കാ സമൂഹത്തിന് മാതൃകയാകുന്നത്.
തൃശൂ ജില്ലയിലെ പുല്ലൂറ്റ് പെരിങ്ങപ്പാടം സ്വദേശികളായ വിബീഷും ഷനിലും പൊട്ടുവെള്ളരി കൃഷിയി നൂറുമേനി വിളയിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി എയപോട്ടി സിവി പൊലീസാണ് ഷനി. വിബീഷ് അഴീക്കോട് കോസ്റ്റ പോലീസ് സ്റ്റേഷനിലും.
കൃഷിയി ഇവക്ക് കൂട്ടിന് കൂലിപ്പണിക്കാരായ മുട്ടത്താഴം ലെനിനും കാര്യേഴത്ത് ദിലീപും കച്ചവടക്കാരനായ വാടശ്ശേരി സുരേഷ് ബാബുവും കൂടെയുണ്ട്. ജോലിക്കിടയിലും കൃഷിയോടുള്ള താപ്പര്യം വിടാതെ സൂക്ഷിച്ച സംഘം സുരേഷ് ബാബുവിന്റെ 80 സെന്റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. സക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചംഗ സംഘം കൃഷി ചെയ്തത്.
1000 മീറ്ററിപത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. ഒരു കിലോ വിത്തിന് 10,000 രൂപയാണ്. തികച്ചും ജൈവ മാതൃകയിലായിരുന്നു കൃഷി. കോഴിവിസജ്ജ്യം, ക്കരയും കപ്പലണ്ടി പിണ്ണാക്കും ചേന്ന മിശ്രിതം, ഗോമൂത്രവും ആട്ടിമൂത്രവും ചേന്ന മിശ്രിതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീടനാശിനിയ്ക്ക് പകരം കീടങ്ങളെ തുരത്താ സിറമോ ട്രാപ്എന്ന കെണിയാണ് ഉപയോഗിക്കുന്നത്.
10 ഷമായി സവ്വീസിലുള്ള വിബീഷ് നാട്ടിലെ അറിയപ്പെടുന്ന നെഷകനാണ്. കതി എന്ന കൂട്ടായ്മയി അംഗവുമാണ്. ഒരു ചെറുകിട-വീട്ടുകൃഷിയുടെ സ്വഭാവമാണ് എട്ട് വഷം സവീസുള്ള ഷനിലിന്റേത്. കൂലിപ്പണിയും കച്ചവടവും ഉപജീവനമായപ്പോഴും കൃഷിയോടുള്ള താപര്യമാണ് മറ്റ് മൂവരെയും ഒരുമിച്ച് കൃഷി ചെയ്യാ പ്രേരിപ്പിച്ചത്.
ക്രൈം ത്രില്ലര്‍ നോവലുകള്‍ www.nynabooks.com

നാടന്‍ കൃഷി മാതൃകയുമായി കരുനാഗപ്പള്ളി ഗേള്‍സ്  ഹൈസ്‌കൂള്‍
സ്‌കൂള്‍ കെട്ടിടത്തിന്റെ  വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളില്‍ നിറയെ വിളവെടുക്കാന്‍ പാകമായി വെണ്ടയും പച്ചമുളകും തക്കാളിയും കോളിഫ്‌ളവറും നിറഞ്ഞു നില്‍ക്കുന്നു. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ  മട്ടുപ്പാവിലാണ് കുട്ടികള്‍ ജൈവ പച്ചക്കറി കൃഷിയില്‍ വിജയമാതൃക തീര്‍ത്തത്. മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍ നിരത്തി അതില്‍ മണ്ണും ജൈവവളങ്ങളും ചേര്‍ത്താണ് കൃഷിയിടം സജ്ജമാക്കിയത്. സ്‌കൂളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് വളമാക്കിയാണ് പ്രധാനമായും കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. ന്യൂസ് പേപ്പര്‍ ഉള്‍പ്പെടെയുള്ള കടലാസുകള്‍ ഗ്രോ ബാഗില്‍ മണ്ണിനോടൊപ്പം ചേര്‍ക്കും. ശീതകാല കൃഷിക്കായി സ്‌കൂളില്‍തന്നെ മുളപ്പിച്ച തൈകളാണ് ഉപയോഗിച്ചത്. വിളവെടുപ്പിലൂടെ ലഭിക്കുന്ന പച്ചക്കറികള്‍ കൂടുതലും സ്‌കൂള്‍ അടുക്കളയിലേക്ക് തന്നെയാണ് എത്തിക്കുന്നത്. മിച്ചമുള്ളവ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കും. ഇതുവഴി ലഭിക്കുന്ന മുഴുവന്‍ തുകയും ക്യാപ്റ്റന്‍ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് നല്‍കുകയാണ് ഈ വിദ്യാര്‍ഥികൂട്ടം. നിര്‍ധനരായ രോഗികള്‍ക്ക് സഹായം ചെയ്യണമെന്ന കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ  മട്ടുപ്പാവില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കൃഷിക്കായി വിനിയോഗിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും  അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടെയാണ് വിദ്യാര്‍ഥിനികള്‍ ജൈവകൃഷിക്ക് തുടക്കമിട്ടത്. 




പട്ടുനൂല്‍പ്പുഴു ലാഭകരമാകുമ്പോള്‍

കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി സെറികള്‍ച്ചര്‍ കൃഷി ഊര്‍ജിതമാകുന്നു. നിലവില്‍ ഒരേക്കറോ അതില്‍ കൂടുതലോ സ്ഥലത്ത് മള്‍ബറി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് മാസം ഏകദേശം 50,000 മുതല്‍ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സില്‍ക്ക് ഉത്പാദനത്തിനായി പട്ടുനൂല്‍പുഴുവിനെ വളര്‍ത്തി അവയില്‍ നിന്നും കൊക്കൂണ്‍ ശേഖരിക്കുന്ന കൃഷി രീതിയാണ് സെറികള്‍ച്ചര്‍. 25 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് സെറി കള്‍ച്ചറിന് അനുയോജ്യം.  വയനാടിന് പുറമെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളും സെറികള്‍ച്ചര്‍ കൃഷിക്ക് യോജിച്ചതാണ്.

പട്ടുനൂല്‍പ്പുഴു 

ഗ്രാമ വികസന വകുപ്പ് മുഖേന സെറികള്‍ച്ചറിനെ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുവാനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മികച്ച വരുമാനം കണ്ടെത്തുന്നതിനുള്ള പുതുവഴിയാണ്  കര്‍ഷകര്‍ക്ക് സെറി കള്‍ച്ചര്‍. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനു കീഴില്‍ സെറികള്‍ച്ചര്‍ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക സെല്‍ തന്നെ പ്രവർത്തിക്കുന്നുണ്ട്. 
പട്ടുനൂല്‍പുഴു കൃഷിക്ക് കുറഞ്ഞത് ഒരേക്കര്‍ സഥലത്ത് മള്‍ബറിച്ചെടി വളര്‍ത്തേണ്ടതുണ്ട്. ഏകദേശം നാല്‍പത് മുതല്‍ നാല്‍പ്പത്തിയഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മള്‍ബറിച്ചെടികള്‍ പാകമാകും. വളര്‍ച്ചയെത്തിയ മള്ബറിയിലയാണ് പട്ടുനൂല്‍ പുഴുക്കളുടെ ആഹാരം. 
മള്‍ബെറി കൃഷി

കൃഷി തുടങ്ങി 22 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാമെന്ന പ്രത്യേകതയും സെറികള്‍ച്ചറിനുണ്ട്. പട്ടുനൂല്‍പ്പുഴുക്കളില്‍ നിന്ന് ലഭിക്കുന്ന കൊക്കൂണുകളാണ് വിപണനത്തിനുപയോഗിക്കുന്നത്. നിലവില്‍ ജില്ലയിലെ കൊക്കൂണുകളുടെ വിപണന കേന്ദ്രം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത വിപണിയായ കര്‍ണ്ണാടകയെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. വാഹന സൗകര്യം ഉള്ളതിനാല്‍ കൊക്കൂണ്‍ വിപണിയിലെത്തിക്കാനും ചിലവ് കുറവാണ്.

കൊക്കൂണുകള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് പട്ടുനൂല്‍ ഉത്്പാദിക്കുന്നത്. പട്ടുനൂല്‍ നിര്‍മ്മിക്കുന്നവര്‍ ചന്തയില്‍ നിന്നും കൊക്കൂണുകള്‍ ലേലത്തിനെടുക്കുകയാണ് പതിവ്. കൊക്കൂണിന്റെ ഗുണനിലവാരം പരിശോധിച്ച് കേന്ദ്ര സില്‍ക്ക് ബോര്‍ഡ് ഒരു സ്ഥിര വിലയും നിശ്ചയിച്ചിട്ടുണ്ട്. കച്ചവടസമയത്ത് സിൽക്ക് ബോർഡ് നിശ്ചയിച്ച വിലക്ക് മുകളിലാണ് ലേലം പോവുക. ഇതു കര്‍ഷകര്‍ക്കും വലിയ അനുഗ്രഹമാണ്.
കൊക്കൂണ്‍

സെറികള്‍ച്ചറില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാണ്. ഒരേക്കറില്‍ കുറയാതെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് സെറികള്‍ച്ചര്‍ കൃഷിക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ വികസന വകുപ്പിനു കീഴിലെ സെറികള്‍ച്ചര്‍ സെല്ലില്‍ അപേക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്ഥലം പരിശോധിക്കുകയും മള്‍ബറി കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. ചിലവ് കുറവായതിനാലും കുറഞ്ഞ കാലയളവില്‍ വിളവ് ലഭിക്കുന്നതിനാലും സെറികള്‍ച്ചറിന് കര്‍ഷകര്‍ക്കിടയിലും പ്രചാരം വര്‍ദ്ധിച്ചിട്ടുണ്ട്.



സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാര്‍ഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള 'മേല്ക്കൂരകൃഷി'. വീടിനു ചുറ്റും നിലനിര്‍ത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്. സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങള്‍ എന്നിവയുടെ മികച്ച ഉപഭോഗരീതികള്‍ക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി. ടെറസ്സ് കൃഷിയില്‍ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാള്‍ക്കു് സ്വാംശീകരിക്കാന്‍കഴിയും.
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില് കൃഷിചെയ്യാം. ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തില്‍ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സില്‍ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീര്‍ഘകാലവിളകളും കൂടി ടെറസ്സിൽ കൃഷി ചെയ്യാം.
അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നത് ടെറസ്സിലാകുമ്പോള്‍ അതിന് ചില പരിമിതികള്‍ ഉണ്ട്. ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സില്‍ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങള്‍ നമ്മുടെ വീട്ടാവശ്യങ്ങള്‍ക്കുള്ള പല ഇനങ്ങളാവാം. അതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തില്‍ കാബേജ്, ക്വാളീഫ്ലവര്‍, മരച്ചീനി, കാച്ചില്‍, ചേമ്പ്, ക്യാരറ്റ്, തുടങ്ങിയ ഏതാനും പുതിയവ ഇനങ്ങള്‍ കൂടി നടാം


തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍)കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുമ്പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
1. നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
2. വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
3. പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
4. പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.
5. നമുക്ക് നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.












പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.
1. നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലർത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. വിത്തിട്ടതിനു മുകളില്‍ ടാല്‍കം പൗഡര്‍ വിതറുന്നത് ഉറുമ്പുകളെ അകറ്റുന്നതായി കണ്ടിട്ടുണ്ട്. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
2. മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടന്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ടെറസ്സ്കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.   വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
കൃഷി ടെറസ്സിലാവുമ്പോള്‍ ധാരാളം വെള്ളം ഒഴിക്കണം എന്ന ധാരണ പലര്‍ക്കും ഉണ്ട്; ‘കാരണം രാവിലെ മുതല്‍ വൈകുന്നേരം വരെ ചെടികള്‍ വെയിലു കൊള്ളുകയാണല്ലൊ’. അടുക്കളത്തോട്ടത്തില്‍, മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ നമ്മള്‍ ധാരാളം വെള്ളം ഓരോ ചെടിക്കും ഒഴിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ച വെള്ളത്തില്‍ ചെടിയുടെ വേര് ആഗിരണം ചെയ്യുന്നതിനെക്കാള്‍ വലിയൊരു പങ്ക് മണ്ണിനടിയില്‍ താഴുകയാണ് ചെയ്യുന്നത്. ടെറസ്സില്‍, ചട്ടിയിലായാലും ചാക്കിലായായാലും തറയിലായാലും പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തില്‍ വെള്ളം നനക്കുന്നത് നിർത്താം. അതിന് ഒരു ചെടിച്ചട്ടിയില്‍ രണ്ട് ഗ്ലാസ്സ് വെള്ളം മതിയാവും. ചെടിയുടെ മുകളില്‍ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സസ്യവളര്‍ച്ചക്ക് സൂര്യപ്രകാശം പരമാവധി ലഭ്യമാവണം. അതേസമയം സൂര്യന്റെ ചൂട് വര്‍ദ്ധിക്കുന്നതിനനുസൃതമായി ഇലകള്‍ക്ക് നീരാവിയാക്കി മാറ്റി പുറത്തുകളയാനുള്ള ജലം മുഴുവന്‍ വേര് മണ്ണില്‍നിന്നും ആഗിരണം ചെയ്യും. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള് എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.
ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും, പയറുവര്‍ഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേന്‍) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകള്‍ പലതരം കാണപ്പെടും. ലാര്‍വ്വകള്‍ ഓരോ തരവും ഒരേ ഇനത്തില്‍പ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന മിക്കവാറും ഷട്പദലാര്‍വ്വകള്‍ രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകല്‍നേരങ്ങളില്‍ നോക്കിയാല്‍ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.
പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാന്‍ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.
1. പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
2. മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക.
3. പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയില്‍ ഇട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫ്യൂരഡാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരില്‍ ഫ്യൂരഡാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടാലും കായിച്ചകള്‍ അവ കുടിക്കാന്‍ വരും. ഫ്യുരഡാന്‍ നിരോധിച്ചതിനാല്‍ പകരം തരി രൂപത്തിലുള്ള ഏതെങ്കിലും കീടനാശിനി ഉദാ: റീജന്റ് ഉപയോഗിക്കാം
ചിരട്ടക്ക് പകരം മിനറല്‍ വാട്ടര്‍ കുപ്പിയുടെ വശങ്ങളില്‍ 3 x 3 സെ മി ദ്വാരങ്ങള്‍ ഉണ്ടാക്കിയും ഉപയോഗിക്കാം
1. കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള അരക്ക്(ഇലപ്പേന്‍) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തില്‍തന്നെ ഒഴിവാക്കണം.
2. കടലാസ് പൊതിയല്‍: ടെറസ്സിലാവുമ്പോള്‍ ഏറ്റവും നല്ല കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല് മതിയാവും. വീട്ടില് കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതാണ് നല്ലത്.
സാധാരണ കാണാറുള്ള രോഗങ്ങള്‍ ടെറസ്സിലെ പച്ചക്കറികൃഷിയില്‍ കുറവായിരിക്കും. തക്കാളി, വഴുതന, മുളക്, എന്നിവയില് ഫംഗസ് കാരണം ഏതെങ്കിലും ഒരു ചെടിയില് വാട്ടം കണ്ടെത്തിയാല് ഉടനെ പിഴുതുമാറ്റി നശിപ്പിക്കണം. നടുന്നതിനു മുമ്പ് മണ്ണില് വേപ്പിന്പിണ്ണാക്ക് ചേര്ക്കുന്നത് രോഗങ്ങളെ നിയന്ത്രിക്കും. ചീരയില് ഇലപ്പുള്ളിരോഗം കണ്ടെത്തിയാലും അവ നശിപ്പിക്കുന്നതാണ് നല്ലത്. ശക്തിയുള്ള രാസവസ്തുക്കള് ചെടിയില് തളിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ലയിനം വിത്തുകള് നടാന് ഉപയോഗിച്ചാല് രോഗങ്ങള് ഒരു പരിധിവരെ ഒഴിവാക്കാം.
ടെറസ്സ്കൃഷിയില് ഒന്നിച്ച് ഒരു വിളവെടുപ്പ് നടത്തേണ്ടതില്ല. വെണ്ട, പച്ചമുളക്, വഴുതന, പയറ്, പാവല്, താലോരി, പടവലം എന്നിവയൊക്കെ മൂക്കുന്നതിനു മുമ്പ് ദിവസേനയെന്നോണം പറിച്ച് ഉപയോഗിക്കാം. തക്കാളി പഴുത്തതിനുശേഷം പറിച്ചെടുക്കണം. ഒന്നിച്ച് ധാരാളം ഉണ്ടായാല് പാകമായവയെല്ലാം പറിച്ച് റെഫ്രിജറേറ്ററില് വെക്കുകയോ, വില്പന നടത്തുകയോ ചെയ്യണം. കയ്പക്ക ഉണക്കി കൊണ്ടാട്ടമാക്കി മാറ്റാം. കൂട്ടത്തില് വെള്ളരി, മത്തന്, ഇളവന്, കുമ്പളം തുടങ്ങിയവയുടെ പാകമായ കായകള് പറിച്ചെടുത്തത് ഈര്പ്പമില്ലാത്ത, കീടങ്ങളില്ലാത്ത ഇടങ്ങളില് സൂക്ഷിച്ചാല് മാസങ്ങളോളം കേടുവരാതെയിരിക്കും. ടെറസ്സില് ചെയ്യുന്ന കൃഷി മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് അവസാനിപ്പിക്കണം. മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് മഴകൊള്ളാതെ പോളിത്തീന് ഷീറ്റ് കൊണ്ട് മൂടിയാല് അതേമണ്ണ് അടുത്ത വര്ഷം കൃഷിക്ക് ഉപയോഗിക്കാം. മഴകൊണ്ടാല് മണ്ണ് ഒലിച്ചിറങ്ങുകയും മണ്ണിന്റെ ഘടകങ്ങളും ഘടനയും നഷ്ടപ്പെടുകയും ചെയ്യും. ഇന്നത്തെകാലത്ത് കൃഷി ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃഷി ടെറസ്സിലാവുമ്പോള്‍ ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറക്കാനായി പ്രത്യേക വ്യായാമമൊന്നും ചെയ്യേണ്ടതില്ല. കീടനാശിനികള് തളിക്കാത്ത പച്ചക്കറികള് ഇഷ്ടംപോലെ ഭക്ഷിക്കാനും കഴിയും.

No comments:

Post a Comment