Thursday 21 December 2023

06:55

വേമ്പനാടിന്‍റെ ഹൃദയഭൂമികയിലൂടെ / Vembanattu Kayal / part1/ Travalogue / ...



വേമ്പനാടിന്റെ ഹൃദയഭൂമികയിലൂടെ ഒരു യാത്ര. (ഒന്നാം ഭാഗം) മനോഹരമായ വേമ്പനാട്ടുകായലിന്റെ ഹൃദയത്തിലൂടെ ഒരു വഞ്ചിയാത്ര. ചെമ്പുകായലില് നിന്നാരംഭിച്ച് പെരുമ്പളം, പൂത്തോട്ട, കാഞ്ഞിരമറ്റം, കാട്ടിക്കുന്ന്, മുറിഞ്ഞപുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പകര്ത്തിയ യാത്രാവിവരണം

Sunday 16 July 2023

02:28

Isabel / ഇസബെല്‍/ Short Film Trailer release

'ഇസബെല്‍' ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. 


ബൂണ്‍സ് എന്‍റടെയെന്‍മെന്‍റ്സ് നിര്‍മിച്ച ഇസബെല്‍ എന്ന ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. പ്രവാസി സുഹൃത്തുക്കളായ സാന്ദ്രാ രമേശ്, അനീഷ് തുടങ്ങിയവരുടെ സഹകരണത്തോടെ ചിത്രീകരിച്ചിരുക്കുന്ന ഈ  സിനിമ ജൂണ്‍ മാസത്തില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ ത്രില്ലര്‍ കാറ്റഗറിയില്‍ പെട്ടതാണ്.

Wednesday 24 May 2023

23:15

ഗൂഡല്ലൂര്‍ പീഢനക്കേസ് Film by Vinod Narayanan

 

ഗൂഡല്ലൂര്‍ പീഢനക്കേസ് 

ബൂണ്‍സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഗൂഡല്ലൂര്‍ പീഢനക്കേസ്' അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ  സിനിമ ഒടിടി ചാനലുകളില്‍ വൈകാതെ റിലീസ് ചെയ്യും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കഥയാണ് ഈ സിനിമ പറയുന്നത്.


പൂര്‍ണമായും പുതുമുഖ നടീനടന്മാരെ കാസ്റ്റ് ചെയ്തു സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ ചെറിയ ബജറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയതാണ്. നോവലിസ്റ്റ് ആയ വിനോദ് നാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് കഥാപരമായ ബലം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണനാണ്. 


എഴുത്തുകാരിയും അഭിനേത്രിയുമായ അംശലമേനോന്‍, സിനിമ സീരിയല്‍ താരം മാര്‍ട്ടിന്‍ അങ്കമാലി, മ്യൂസിക് ഡയറക്ടര്‍ വൈക്കം വിനോദ് ലാല്‍, സൈജു ചാക്കോ, അഞ്ജയ് സതീശന്‍, നടന്‍ നൗഷാദ് മുപ്പത്തടം, ദിലീപ്, രാഹുല്‍, തോമസുകുട്ടി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നു. 


പരിമിതമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ഒടിടി ചാനലുകളിലൂടെ ഉടന്‍ റിലീസ് ചെയ്യും.


Our channel Partner Nyna Books



 


Tuesday 23 May 2023

22:29

വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ ഫാന്‍റസി ത്രില്ലര്‍ നോവല്‍ രുദ്രസേന.


 വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ നോവല്‍ പുറത്തിറങ്ങി. ഒരു ഫാന്‍റസി ത്രില്ലര്‍ നോവല്‍ ആണ് രുദ്രസേന. ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

ഈ നോവലിന്‍റെ പ്രിന്‍റഡ് എഡിഷനും ഇബുക്ക് എഡിഷനും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. 

Thursday 29 December 2022

20:49

Hit chart Malayalam crime thriller "Sunanda Menon Murder Case" by Vinod Narayanan

 


ക്രൈം നമ്പര്‍ 442-088-1995 - സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ്  മലയാളത്തിലെ ക്രൈംത്രില്ലര്‍ പ്രേമികള്‍ക്കിടയില്‍ വന്‍ ഹിറ്റാകുന്നു. വിനോദ് നാരായണന്‍റെ തികച്ചും വ്യത്യസ്തമായ പാറ്റേണിലുള്ള കഥാചിത്രീകരണമാണ് ഈ നോവലില്‍ അവലംബിച്ചിരിക്കുന്നത്.

1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.

ഈ പുസ്തകം ആമസോണിലും, കേരള ബുക്ക് സ്റ്റോറിലും, നൈന ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും മറ്റ് സ്റ്റോറുകളിലും ലഭ്യമാണ്. പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Friday 1 July 2022

05:38

മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍

 

മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിനോദ് നാരായണന്‍ എഴുതിയ മന്ദാരയക്ഷി എന്ന നോവലാണ് വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഈ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. നൈന ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മലയാളത്തില്‍ ഇതുവരെ രചിക്കപ്പെട്ട മാന്ത്രിക നോവലുകളുടെ പ്രധാനരചയിതാക്കളായ ഏറ്റുമാനൂര്‍ ശിവകുമാര്‍, പിവി തമ്പി, കോട്ടയം പുഷ്പനാഥ് തുടങ്ങിയവര്‍ അവലംബിച്ച രചനാരരീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ മാന്ത്രികനോവല്‍ രചനയുടെ ശൈലി അവലംബിച്ചുകൊണ്ടാണ് വിനോദ് നാരായണന്‍ മന്ദാരയക്ഷി എന്ന നോവല്‍ രചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ നിഗൂഢമായ ആഭിചാര തന്ത്രങ്ങളെ സമര്‍ത്ഥമായി കൂട്ടിയിണക്കിക്കൊണ്ട് സമകാലിക ജീവിതമനസുകളിലേക്ക് ആഭിചാര മാന്ത്രിക തത്വങ്ങളുടെ സൈക്കോളജി എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ശ്രീ വിനോദ് നാരായണന്‍ ഈ നോവലിലൂടെ.
നോവലിസ്റ്റ് :വിനോദ് നാരായണന്‍

സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്റേദയും മൂര്ത്തിുയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Tuesday 28 June 2022

22:54

കേരളീയ ജ്യോതിഷത്തിന് നിര്‍ണായകമായ സംഭാവന

കേരളീയ ജ്യോതിഷത്തിന് നിര്‍ണായകമായ സംഭാവനയുമായി ഡോ.കുടമാളൂര്‍ ശര്‍മയുടെ പുതിയ ഗ്രന്ഥം

അഭിവന്ദ്യനായ ശ്രീ ഡോ. കുടമാളൂർ ശർമാജിയുടെ പുതിയ പുസ്തകമായ ആധുനിക ജ്യോതിഷം ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ജ്യോതിഷം ഒരു അന്ധവിശ്വാസം എന്ന കാഴ്ചപ്പാടാണ് പൊതുവേ ഉള്ളത്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രവുമായും പ്രപഞ്ചഗോളങ്ങളുടെ കോസ്മിക് ശക്തി ഉൾപ്പെടുന്ന ഫിസിക്സുമായോ ജ്യോതിഷ ശാസ്ത്രത്തെ ബന്ധപ്പെടുത്തി ഒരു പഠനം നടത്താൻ മലയാളത്തിൽ ഇന്നുവരെ ആരും തയ്യാറായിട്ടില്ല. സഹസ്രാബ്ധങ്ങൾക്ക് മുമ്പ ഭാരതീയ ആചാര്യർ ആകാശഗോളങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് അവയുടെ കോസ്മിക് രശ്മികൾ മനുഷ്യശരീരത്തിലും മനസിലും സൃഷ്ടിക്കുന്ന വിന്യാസങ്ങളുടെ ഫലമാണ് മനുഷ്യജീവിതം എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ജ്യോതിഷം കെകാര്യം ചെയ്യുന്ന ജ്യോതിഷികൾക്ക് ഈ ശാസ്ത്രത്തിലെ യുക്തിയെ അറിയാൻ സാധിക്കുന്നില്ല. അവർ കേവലം ചില ശ്ലോകങ്ങൾ മാത്രം പഠിച്ചുവച്ച് ജ്യോതിഷത്തെ ഉദരപൂരണത്തിന് ഉപയോഗിക്കുന്നു എന്നു മാത്രം. ഈ നിർണായകമായ കാലഘട്ടത്തിലേക്കാണ് ശ്രീ കുടമാളൂർ ശർമാജിയുടെ ആധുനിക ജ്യോതിഷപഠനം എത്തുന്നത്. ഇന്ന് ജ്യോതിഷത്തിൽ വിദ്യാഭ്യാസത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ പറയുമ്പോൾ കേവലം നാലു ജോലികളുടെ പരാമർശമേ നടത്താൻ കഴിയുകയുള്ളൂ. ബ്രാഹ്മണൻ, ക്ഷത്രിയൻ, വെശ്യൻ ,ശൂദ്രൻ ഇവരുടെ കർമങ്ങളെ മാത്രം പറയുമ്പോൾ ഇന്ന് ലോകം ആകെ മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിൽ തന്നെ നിരവധി ഉൾപ്പിരിവുകൾ സംഭവിച്ചിരിക്കുന്നു. മനുഷ്യന്‍റെ കരിയറിൽ നിരവധി മേഖലകളിൽ വളരെയധികം ജോലിസാധ്യതകൾ ഉടലെടുത്തിരിക്കുന്നു. ഇതൊന്നും വ്യക്തമായി പറയാൻ പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങൾ കൊണ്ട് സാധ്യമാവുകയില്ല. അവിടെ ആശയക്കുഴപ്പത്തിലാവുന്ന ജ്യോതിഷി പലപ്പോഴും ജാതകന്‍റെ മുന്നിൽ പതറുന്നു. ഇവിടെയാണ് ജ്യോതിഷം അപ്ഡേറ്റ് ചെയ്യപ്പെടേണ്ട നിർണായകമായ അവസ്ഥ സംജാതമായിരിക്കുന്നത്. മാത്രമല്ല, കേരളീയ ജ്യോതിഷത്തിൽ ഇന്ദ്രൻ, വരുണൻ, രുദ്രൻ എന്നിവരെ കുറിച്ച് യാതൊരു പരാമർശവുമില്ല. ഈ ഗ്രഹങ്ങളെ ആധുനിക ലോക ജ്യോതിഷം ഏറ്റെടുത്തിരിക്കുന്നു. ഇൗ ഗ്രഹങ്ങളുടെ കോസ്മിക് രശ്മികൾക്ക് മനുഷ്യരിൽ ഒന്നും പ്രവർത്തിക്കാനില്ലെന്നാണോ കേരളീയ ജ്യോതിഷം പറയുന്നത്. ചുരുങ്ങിയപക്ഷം ലോക ജ്യോതിഷം ഈ നിർണായകമായ ഗ്രഹങ്ങളെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് കേരളത്തിലെ ജ്യോതിഷികൾക്കും ജ്യോതിഷകുതുകികൾക്കും അറിയാൻ തീർച്ചയായും താൽപര്യമുണ്ടാകും.

കേരളത്തിലെ പ്രമുഖ ജ്യോതിഷികളിൽ അഗ്രഗണനീയനായ ഡോ. കുടമാളൂർ ശർമ ജ്യോതിഷ താന്ത്രിക മാന്ത്രിക മണ്ധലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മേൽശാന്തിയായ ഇദ്ദേഹം താന്ത്രിക മാന്ത്രിക ജ്യോതിഷ മേഖലകളിൽ ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. അതിന്റെ ആദരസൂചകമായി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തി. ബ്രിട്ടീഷ് സർക്കാർ അവരുടെ പരമോന്നത പുരസ്കാരമായ സർ പദവി നൽകി ഇദ്ദേഹത്തെ ആദരിച്ചത് ഭാരതീയ ജ്യോതിഷത്തിന് ഏറ്റവും വലിയ ബഹുമതിയാണ്. കൂടാതെ ജ്യോതിഷ ഗവേഷണത്തിൽ പിഎച്ചഡി നേടി ഡോക്ടറേറ്റ് ബിരുദവും കരഗതമാക്കാൻ ഈ ജ്യോതിഷസാമ്രാട്ടിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ അസ്ട്രോളജി പ്രാഗ്രാമുകൾ അവതരിപ്പിച്ച് ജനപ്രീതി നേടിയ ഇദ്ദേഹം രത്നശാസ്ത്രം, സാമുദ്രിക ശാസ്ത്രം, യന്ത്രശാസ്ത്രം തുടങ്ങി പ്രാചീനമായ ഭാരതീയ മാന്ത്രിക താന്ത്രിക മേഖലകളിൽ അദ്വിതീയമായ അറിവ് സമാഹരിച്ചിട്ടുണ്ട്.


കുടമാളൂര്‍ ശര്‍മയുടെ വിലാസം 

കുടമാളൂർ ജ്യോതിഷാലയം, 

കുടമാളൂർ.പി.ഒ, 686017 

കോട്ടയം ജില്ല.

ജവ: 9495939363