Wednesday, 10 January 2024
trailer
22:17
ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ഗൂഡല്ലൂര്‍ പീഢനക്കേസ്
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മലയാളം സിനിമയുടെ ട്രെയിലര്‍ റിലീസ് ചയ്തു. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണന്‍. സൈരാംഗ് ഷാ, അംശല മേനോന്‍, അഞ്ജയ് സതീശന്‍, മാര്‍ട്ടിന്‍ അങ്കമാലി, സൈജു ചാക്കോ, വൈക്കം വിനോദ് ലാല്‍, രാഹുല്‍, തോമസുകുട്ടി, ദിലീപ് തുടങ്ങിയവര്‍ ഈ സിനിമയുടെ അരങ്ങില്‍ അണിനിരക്കുന്നു. ഗൂഡല്ലൂര്‍ പീഢനക്കേസിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ കാണൂ.
Thursday, 21 December 2023
Sunday, 16 July 2023
trailer
02:28
Isabel / ഇസബെല്‍/ Short Film Trailer release
'ഇസബെല്‍' ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു.
Wednesday, 24 May 2023
Film
23:15
ഗൂഡല്ലൂര്‍ പീഢനക്കേസ് Film by Vinod Narayanan
ഗൂഡല്ലൂര്‍ പീഢനക്കേസ്
ബൂണ്‍സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഗൂഡല്ലൂര്‍ പീഢനക്കേസ്' അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ഒടിടി ചാനലുകളില്‍ വൈകാതെ റിലീസ് ചെയ്യും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കഥയാണ് ഈ സിനിമ പറയുന്നത്.എഴുത്തുകാരിയും അഭിനേത്രിയുമായ അംശലമേനോന്‍, സിനിമ സീരിയല്‍ താരം മാര്‍ട്ടിന്‍ അങ്കമാലി, മ്യൂസിക് ഡയറക്ടര്‍ വൈക്കം വിനോദ് ലാല്‍, സൈജു ചാക്കോ, അഞ്ജയ് സതീശന്‍, നടന്‍ നൗഷാദ് മുപ്പത്തടം, ദിലീപ്, രാഹുല്‍, തോമസുകുട്ടി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നു.
Tuesday, 23 May 2023
Books
22:29
വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ ഫാന്‍റസി ത്രില്ലര്‍ നോവല്‍ രുദ്രസേന.
വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ നോവല്‍ പുറത്തിറങ്ങി. ഒരു ഫാന്‍റസി ത്രില്ലര്‍ നോവല്‍ ആണ് രുദ്രസേന. ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.
ഈ നോവലിന്‍റെ പ്രിന്‍റഡ് എഡിഷനും ഇബുക്ക് എഡിഷനും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Thursday, 29 December 2022
Books
20:49
Hit chart Malayalam crime thriller "Sunanda Menon Murder Case" by Vinod Narayanan
ക്രൈം നമ്പര്‍ 442-088-1995 - സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് മലയാളത്തിലെ ക്രൈംത്രില്ലര്‍ പ്രേമികള്‍ക്കിടയില്‍ വന്‍ ഹിറ്റാകുന്നു. വിനോദ് നാരായണന്‍റെ തികച്ചും വ്യത്യസ്തമായ പാറ്റേണിലുള്ള കഥാചിത്രീകരണമാണ് ഈ നോവലില്‍ അവലംബിച്ചിരിക്കുന്നത്.
1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.
ഈ പുസ്തകം ആമസോണിലും, കേരള ബുക്ക് സ്റ്റോറിലും, നൈന ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും മറ്റ് സ്റ്റോറുകളിലും ലഭ്യമാണ്. പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Friday, 1 July 2022
05:38
മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍
മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിനോദ് നാരായണന്‍ എഴുതിയ മന്ദാരയക്ഷി എന്ന നോവലാണ് വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഈ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. നൈന ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാളത്തില്‍ ഇതുവരെ രചിക്കപ്പെട്ട മാന്ത്രിക നോവലുകളുടെ പ്രധാനരചയിതാക്കളായ ഏറ്റുമാനൂര്‍ ശിവകുമാര്‍, പിവി തമ്പി, കോട്ടയം പുഷ്പനാഥ് തുടങ്ങിയവര്‍ അവലംബിച്ച രചനാരരീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ മാന്ത്രികനോവല്‍ രചനയുടെ ശൈലി അവലംബിച്ചുകൊണ്ടാണ് വിനോദ് നാരായണന്‍ മന്ദാരയക്ഷി എന്ന നോവല്‍ രചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ നിഗൂഢമായ ആഭിചാര തന്ത്രങ്ങളെ സമര്‍ത്ഥമായി കൂട്ടിയിണക്കിക്കൊണ്ട് സമകാലിക ജീവിതമനസുകളിലേക്ക് ആഭിചാര മാന്ത്രിക തത്വങ്ങളുടെ സൈക്കോളജി എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ശ്രീ വിനോദ് നാരായണന്‍ ഈ നോവലിലൂടെ.
നോവലിസ്റ്റ് :വിനോദ് നാരായണന്‍ |
സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്റേദയും മൂര്ത്തിുയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍.