Wednesday, 10 January 2024
Thursday, 21 December 2023
Sunday, 16 July 2023
Isabel / ഇസബെല്‍/ Short Film Trailer release
'ഇസബെല്‍' ഹ്രസ്വചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു.
Wednesday, 24 May 2023
ഗൂഡല്ലൂര്‍ പീഢനക്കേസ് Film by Vinod Narayanan
ഗൂഡല്ലൂര്‍ പീഢനക്കേസ്
ബൂണ്‍സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ഗൂഡല്ലൂര്‍ പീഢനക്കേസ്' അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ഒടിടി ചാനലുകളില്‍ വൈകാതെ റിലീസ് ചെയ്യും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കഥയാണ് ഈ സിനിമ പറയുന്നത്.എഴുത്തുകാരിയും അഭിനേത്രിയുമായ അംശലമേനോന്‍, സിനിമ സീരിയല്‍ താരം മാര്‍ട്ടിന്‍ അങ്കമാലി, മ്യൂസിക് ഡയറക്ടര്‍ വൈക്കം വിനോദ് ലാല്‍, സൈജു ചാക്കോ, അഞ്ജയ് സതീശന്‍, നടന്‍ നൗഷാദ് മുപ്പത്തടം, ദിലീപ്, രാഹുല്‍, തോമസുകുട്ടി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നു.
Tuesday, 23 May 2023
വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ ഫാന്‍റസി ത്രില്ലര്‍ നോവല്‍ രുദ്രസേന.
വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ നോവല്‍ പുറത്തിറങ്ങി. ഒരു ഫാന്‍റസി ത്രില്ലര്‍ നോവല്‍ ആണ് രുദ്രസേന. ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.
ഈ നോവലിന്‍റെ പ്രിന്‍റഡ് എഡിഷനും ഇബുക്ക് എഡിഷനും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Thursday, 29 December 2022
Hit chart Malayalam crime thriller "Sunanda Menon Murder Case" by Vinod Narayanan
Friday, 1 July 2022
മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍
മലയാളത്തില്‍ നിന്ന് ഒരു നോവല്‍ നാലു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിനോദ് നാരായണന്‍ എഴുതിയ മന്ദാരയക്ഷി എന്ന നോവലാണ് വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഈ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. നൈന ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
![]() |
| നോവലിസ്റ്റ് :വിനോദ് നാരായണന്‍ |
Tuesday, 28 June 2022
കേരളീയ ജ്യോതിഷത്തിന് നിര്‍ണായകമായ സംഭാവന
കേരളീയ ജ്യോതിഷത്തിന് നിര്‍ണായകമായ സംഭാവനയുമായി ഡോ.കുടമാളൂര്‍ ശര്‍മയുടെ പുതിയ ഗ്രന്ഥം
അഭിവന്ദ്യനായ ശ്രീ ഡോ. കുടമാളൂർ ശർമാജിയുടെ പുതിയ പുസ്തകമായ ആധുനിക ജ്യോതിഷം ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ജ്യോതിഷം ഒരു അന്ധവിശ്വാസം എന്ന കാഴ്ചപ്പാടാണ് പൊതുവേ ഉള്ളത്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രവുമായും പ്രപഞ്ചഗോളങ്ങളുടെ കോസ്മിക് ശക്തി ഉൾപ്പെടുന്ന ഫിസിക്സുമായോ ജ്യോതിഷ ശാസ്ത്രത്തെ ബന്ധപ്പെടുത്തി ഒരു പഠനം നടത്താൻ മലയാളത്തിൽ ഇന്നുവരെ ആരും തയ്യാറായിട്ടില്ല. സഹസ്രാബ്ധങ്ങൾക്ക് മുമ്പ ഭാരതീയ ആചാര്യർ ആകാശഗോളങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് അവയുടെ കോസ്മിക് രശ്മികൾ മനുഷ്യശരീരത്തിലും മനസിലും സൃഷ്ടിക്കുന്ന വിന്യാസങ്ങളുടെ ഫലമാണ് മനുഷ്യജീവിതം എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ജ്യോതിഷം കെകാര്യം ചെയ്യുന്ന ജ്യോതിഷികൾക്ക് ഈ ശാസ്ത്രത്തിലെ യുക്തിയെ അറിയാൻ സാധിക്കുന്നില്ല. അവർ കേവലം ചില ശ്ലോകങ്ങൾ മാത്രം പഠിച്ചുവച്ച് ജ്യോതിഷത്തെ ഉദരപൂരണത്തിന് ഉപയോഗിക്കുന്നു എന്നു മാത്രം. ഈ നിർണായകമായ കാലഘട്ടത്തിലേക്കാണ് ശ്രീ കുടമാളൂർ ശർമാജിയുടെ ആധുനിക ജ്യോതിഷപഠനം എത്തുന്നത്. ഇന്ന് ജ്യോതിഷത്തിൽ വിദ്യാഭ്യാസത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ പറയുമ്പോൾ കേവലം നാലു ജോലികളുടെ പരാമർശമേ നടത്താൻ കഴിയുകയുള്ളൂ. ബ്രാഹ്മണൻ, ക്ഷത്രിയൻ, വെശ്യൻ ,ശൂദ്രൻ ഇവരുടെ കർമങ്ങളെ മാത്രം പറയുമ്പോൾ ഇന്ന് ലോകം ആകെ മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിൽ തന്നെ നിരവധി ഉൾപ്പിരിവുകൾ സംഭവിച്ചിരിക്കുന്നു. മനുഷ്യന്‍റെ കരിയറിൽ നിരവധി മേഖലകളിൽ വളരെയധികം ജോലിസാധ്യതകൾ ഉടലെടുത്തിരിക്കുന്നു. ഇതൊന്നും വ്യക്തമായി പറയാൻ പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങൾ കൊണ്ട് സാധ്യമാവുകയില്ല. അവിടെ ആശയക്കുഴപ്പത്തിലാവുന്ന ജ്യോതിഷി പലപ്പോഴും ജാതകന്‍റെ മുന്നിൽ പതറുന്നു. ഇവിടെയാണ് ജ്യോതിഷം അപ്ഡേറ്റ് ചെയ്യപ്പെടേണ്ട നിർണായകമായ അവസ്ഥ സംജാതമായിരിക്കുന്നത്. മാത്രമല്ല, കേരളീയ ജ്യോതിഷത്തിൽ ഇന്ദ്രൻ, വരുണൻ, രുദ്രൻ എന്നിവരെ കുറിച്ച് യാതൊരു പരാമർശവുമില്ല. ഈ ഗ്രഹങ്ങളെ ആധുനിക ലോക ജ്യോതിഷം ഏറ്റെടുത്തിരിക്കുന്നു. ഇൗ ഗ്രഹങ്ങളുടെ കോസ്മിക് രശ്മികൾക്ക് മനുഷ്യരിൽ ഒന്നും പ്രവർത്തിക്കാനില്ലെന്നാണോ കേരളീയ ജ്യോതിഷം പറയുന്നത്. ചുരുങ്ങിയപക്ഷം ലോക ജ്യോതിഷം ഈ നിർണായകമായ ഗ്രഹങ്ങളെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് കേരളത്തിലെ ജ്യോതിഷികൾക്കും ജ്യോതിഷകുതുകികൾക്കും അറിയാൻ തീർച്ചയായും താൽപര്യമുണ്ടാകും.
കേരളത്തിലെ പ്രമുഖ ജ്യോതിഷികളിൽ അഗ്രഗണനീയനായ ഡോ. കുടമാളൂർ ശർമ ജ്യോതിഷ താന്ത്രിക മാന്ത്രിക മണ്ധലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മേൽശാന്തിയായ ഇദ്ദേഹം താന്ത്രിക മാന്ത്രിക ജ്യോതിഷ മേഖലകളിൽ ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. അതിന്റെ ആദരസൂചകമായി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തി. ബ്രിട്ടീഷ് സർക്കാർ അവരുടെ പരമോന്നത പുരസ്കാരമായ സർ പദവി നൽകി ഇദ്ദേഹത്തെ ആദരിച്ചത് ഭാരതീയ ജ്യോതിഷത്തിന് ഏറ്റവും വലിയ ബഹുമതിയാണ്. കൂടാതെ ജ്യോതിഷ ഗവേഷണത്തിൽ പിഎച്ചഡി നേടി ഡോക്ടറേറ്റ് ബിരുദവും കരഗതമാക്കാൻ ഈ ജ്യോതിഷസാമ്രാട്ടിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ അസ്ട്രോളജി പ്രാഗ്രാമുകൾ അവതരിപ്പിച്ച് ജനപ്രീതി നേടിയ ഇദ്ദേഹം രത്നശാസ്ത്രം, സാമുദ്രിക ശാസ്ത്രം, യന്ത്രശാസ്ത്രം തുടങ്ങി പ്രാചീനമായ ഭാരതീയ മാന്ത്രിക താന്ത്രിക മേഖലകളിൽ അദ്വിതീയമായ അറിവ് സമാഹരിച്ചിട്ടുണ്ട്.
കുടമാളൂര്‍ ശര്‍മയുടെ വിലാസം
കുടമാളൂർ ജ്യോതിഷാലയം,
കുടമാളൂർ.പി.ഒ, 686017
കോട്ടയം ജില്ല.
ജവ: 9495939363
Sunday, 10 October 2021
An untold epic of Ayyappan പതിനെട്ടുമലകളുടെ തമ്പുരാൻ
അയ്യപ്പൻ പതിനെട്ടുമലകളുടെ തമ്പുരാൻ
അയ്യപ്പൻ വിനോദ് നാരായണൻ എഴുതിയ നോവൽ
ലോകമെമ്പാടും പ്രശസ്തമായ കേരളത്തിന്റെ അഭിമാനമായ ശബരിമല ശ്രീഅയ്യപ്പന്റ കഥ നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് ശ്രീ വിനോദ് നാരായണൻ. ഭാരതഖണ്ഡത്തിന്റെ പുരാണ - പുരാതന ചരിത്രം മുതലുള്ള വ്യക്തമായ കാലഗണനയോടെ കേരളോൽപ്പത്തിയും മഹിഷസാമ്രാജ്യസ്ഥാപനവും ഉൾപ്പെടെ വിശദമായി വിവരിച്ചിരിക്കുന്നു ഈ നോവലിൽ. ശ്രീ അയ്യപ്പന്റെ ചരിത്രം ഇതുവരെ അറിഞ്ഞതെല്ലാം കുഴഞ്ഞുമറിഞ്ഞ കഥകളായിരുന്നു. ഈ നോവലിലൂടെ ശ്രീ അയ്യപ്പന്റ വ്യക്തമായ ചരിത്രകഥ പൂർണമായി തെളിയുന്നു.
ഇത് വെറുമൊരു പുരാണകഥയല്ല, കുഴഞ്ഞുമറിഞ്ഞ ചരിത്രവുമല്ല, സ്ഥല കാലഗണനകളുടെ വ്യക്തമായ തെളിവുകളോടെ എഴുതപ്പെട്ട ഇതിഹാസം അനിൽ നാരായണന്റെ ചിത്രങ്ങളോടെ.
പേജുകള്‍ 190
നൈനബുക്സ് ഡിസ്കൗണ്ട് വില Rs;250
Cash on delivery available.
Thursday, 2 September 2021
തങ്കമണിയുടെ ജാരന്‍ (The secret lover of Thankamani) OTT Release
തങ്കമണിയുടെ ജാരന്‍ OTT Relase
Sunday, 20 June 2021
Ghost Hunter Malayalam horror web series
Wednesday, 28 April 2021
"അടി" മലയാളം ഹ്രസ്വചിത്രം
"അടി" മലയാളം ഹ്രസ്വചിത്രം
എന്നാല്‍ അടി തുടങ്ങിയാലോ?
'എന്നാല്‍ അടി തുടങ്ങിയാലോ?' എന്ന തലവാചകത്തോടെ ഒരു ഇടവേളക്കു ശേഷം ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് അടി. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം യൂട്യൂബില്‍ ഇപ്പോള്‍ കാണാവുന്നതാണ്. Youyube link click here
Friday, 3 April 2020
നമ്മുടെ വീട് 100 3D House Plans
നമ്മുടെ വീട് 100 3D House Plans Malayalam
പുതുതായി വീടു നിര്മിക്കുന്നവര്ക്കും വീട് പുതുക്കാനുദ്ദേശിക്കുന്നവര്ക്കും വേണ്ടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒരാള്‍ ഒരായുഷ്ക്കാലം സമ്പാദിക്കുന്ന സമ്പാദ്യമത്രയും മുടക്കിയാണ് ഒരു വീട് പണിയുന്നത്. വീടുനിര്മാണത്തില് നമ്മുടെ ഇഷ്ടങ്ങള്ക്ക് വേണ്ടി നാം ഒത്തിരി തിരച്ചില് നടത്തേണ്ടതുണ്ട്. അതിനായി പലതരം വീടുകളുടെ പ്ലാനുകള്‍, എക്സ്റ്റീരിയറുകള്, ഇന്റീരിയറുകള്‍ എല്ലാം കണ്ട് പഠനവിധേയമാക്കണം. അതിന് നിങ്ങളെ എളുപ്പത്തില് സഹായിക്കുന്ന ഒരു ഇ പുസ്തകമാണ് നമ്മുടെ വീട്. ഇതില് ത്രീഡി പ്ലാനുകളില്ത്തന്നെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നതിനാല് വളരെ എളുപ്പം നമ്മുടെ ഫര്ണിച്ചറുകള് പ്ലേസ് ചെയ്യാന് സാധിക്കും. ഈ പുസ്തകത്തില് മനോഹരമായ 1,2,3 ബെഡ്റൂം വീടുകളുടെ മനോഹരമായ 60 ത്രീഡി പ്ലാനുകളും എക്സ്റ്റീരിയര് ഡിസൈനുകളും ഇന്റീരിയര് ഡിസൈനുകളും ചേര്ത്തിട്ടുണ്ട്. For more details click hereSex life; ദമ്പതിമാര്‍ക്ക് ഒരു ദാമ്പത്യജീവിത ഗൈഡ്
For more details click here



















